വിദ്യാർഥിയെ ബസിൽ നിന്ന് വലിച്ച് താഴെയിട്ടു; കണ്ടക്ടർ കസ്റ്റഡിയിൽ

തൃശ്ശൂര്‍: ബസിൽ നിന്നും കണ്ടക്ടര്‍ വിദ്യാർഥിയെ വലിച്ച് താഴെയിട്ടു. ചാവക്കാട് സ്റ്റാന്‍ഡിൽ നിന്നും ബസിൽ കയറുന്നതിനിടെ കണ്ടക്ടര്‍ വലിച്ച് താഴെയിട്ടെന്നാണ് പരാതി. കൈക്ക് സാരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ചാവക്കാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഹഫീന ബസിന്റെ കണ്ടക്ടര്‍ ഉമ്മറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കുട്ടിയുടെ പരിക്കുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പരിശോധിച്ചതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - school kid thrown out of bus: Conductor taken into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.