സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ നിർജീവം; പുനഃസംഘടന നടപ്പാക്കുന്നില്ല

കാസർകോട്: സംസ്ഥാനത്ത് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ നിർജീവം. എന്നാൽ ഗ്രൂപ്പുകൾ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യത്തിന് പരിഗണനയുമില്ല. സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെയും മറ്റും പ്രവർത്തനങ്ങൾ ശക്തമാകുന്നതായുള്ള വാർത്തകൾ നിരന്തരം ഉയരുന്നതിനിടെയാണ് ഗ്രൂപ്പുകളുടെ പ്രവർത്തനം നിർജീവമായത്. 2011ലാണ് സംസ്ഥാന സർക്കാർ വിദ്യാർഥികൾ ചൂഷണത്തിന് ഇരയാവുന്നത് തടയുക, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഇല്ലാതാക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെ സ്കൂളുകൾ തോറും എസ്.പി.ജി ഗ്രൂപ്പുകൾ തുടങ്ങിയത്. നിലവിലെ സർക്കുലർ അനുസരിച്ച് ഒാരോ പൊലീസ് സ്റ്റേഷൻ പരിധിയിലെയും സ്കൂളുകളിൽ അതാത് സ്റ്റേഷൻ ഹൗസ് ഒാഫീസറാണ് എസ്.പി.ജിയുടെ കൺവീനർ.

മാസത്തിലൊരിക്കലെങ്കിലും സമിതി കൂടിയിരിക്കണമെന്നായിരുന്നു തുടക്കത്തിലുള്ള നിർദ്ദേശം. എന്നാൽ ജോലി തിരക്കുകൾക്കിടയിൽ സ്റ്റേഷൻ ഹൗസ് ഒാഫീസർക്ക് പലപ്പോഴും എസ്.പി.ജി യോഗം വിളിച്ചു ചേർക്കാൻ സാധിക്കാറില്ല. ഇത് ഗ്രൂപ്പി​​െൻറ പ്രവർത്തനം നിർജീവമാകാൻ കാരണമായി. സ്റ്റേഷൻ ഹൗസ് ഒാഫീസർക്ക് പകരം അതാത് സ്കൂൾ മേധാവികളെ ഗ്രൂപ്പി​​െൻറ കൺവീനർ ആക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്ന് ഉയർന്നു വന്നെങ്കിലും അത് നടപ്പായുമില്ല. തുടർന്ന് 2015-ൽ സാമൂഹ്യനീതി വകുപ്പി​​െൻറ നേതൃത്വത്തിൽ ‘ഒൗവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ’ പദ്ധതി നടപ്പാക്കി. ഇത് സംസ്ഥാനത്തെ 92 സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കിയത്.

സംസ്ഥാന സർക്കാറി​​െൻറ അഞ്ചു വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പിന്നീട് 304 സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും മയക്കുമരുന്ന്, സെക്സ് മാഫിയകൾ സ്കൂൾ വിദ്യാർഥികളെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുവെന്ന റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിലാണ് ഒ.ആർ.സി പദ്ധതി നടപ്പിലാക്കിയത്. എന്നാൽ എല്ലാ സ്കൂളുകളിലും എസ്.പി.ജി കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കിൽ സ്കൂളുകളും മറ്റും കേന്ദ്രീകരിച്ചുള്ള മാഫിയ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ സാധിക്കുമായിരുന്നു. മാത്രമല്ല സമാന ആവശ്യത്തിനായി മറ്റൊരു പദ്ധതി കൂടി നടപ്പാക്കേണ്ടി വരികയുമില്ലായിരുന്നു. കൂടാതെ സംസ്ഥാനത്ത് 304 സ്കൂളുകളിൽ മാത്രമെ ഒ.ആർ.സി പദ്ധതി നടപ്പിലാക്കിയിട്ടുള്ളൂവെന്നതും പദ്ധതിയുടെ പരിമിതിയായി ചൂണ്ടിക്കാട്ടപ്പെടുന്നു.

Tags:    
News Summary - School Protection Group is not active -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.