തൃശൂർ: ഘോഷയാത്രയെ ചരിത്രമാക്കി ദൃശ്യവിസ്മയം ചരിത്രം തീർത്തു. കേരളീയ തനതുകലകളുടെ വിസ്മയച്ചെപ്പുതുറന്നപ്പോൾ തേക്കിന്‍കാട് മൈതാനം പുളകം കൊണ്ടു. കലോത്സവ ഉദ്ഘാടനത്തിെൻറ മുന്നോടിയായി പ്രധാനവേദിക്ക് മുന്നിലാണ് കേരളീയ തനതുകലകളുടെ ദൃശ്യാവിഷ്ക്കാരം വിസ്മയമായത്. തേക്കിൻകാട്ടിലെ 12 മരച്ചുവടുകളില്‍ കുമ്മാട്ടി, പുലിക്കളി, ഓട്ടന്തുള്ളല്, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, തെയ്യം, മയൂരനൃത്തം, പൂരക്കളി, ചവിട്ടുനാടകം, പരിചമുട്ടുകളി, മാർഗംകളി എന്നീ കേരളത്തിെൻറ തനതുകലകളുടെ ആവിഷ്ക്കാരമുണ്ടായി.
പ്രത്യേകം അലങ്കരിച്ച വൃക്ഷത്തറകളിൽ വാദ്യമേള അകമ്പടിയോടെയാണ് കലാരൂപങ്ങള്‍ ചുവടുവെച്ചത്. സൂര്യ കൃഷ്ണാമൂര്‍ത്തി രൂപപ്പെടുത്തിയ ദൃശ്യാവിഷ്കാരത്തിൽ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് പെങ്കടുത്തത്. രാവിലെ 8.45 നാണ് ദൃശ്യ വിസ്മയ പൊലിമ ഉത്സവലഹരി പകര്‍ന്നത്. തൃശൂരിെൻറ തനതു കലാരൂപങ്ങളായ കുമ്മാട്ടികളിക്കും പുലിക്കളിക്കും വന്‍ ജനക്കൂട്ടമാണുണ്ടായത്. തുടര്‍ന്ന് 1000 വിദ്യാർഥികള്‍ അണിനിരന്ന മെഗാതിരുവാതിര ഒന്നാം വേദിക്ക് മുന്നില്‍ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.