കാ​ഞ്ഞ​ങ്ങാ​ട്: ഭാ​ഷ​യു​ടെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും പ​ല​മ​യു​ടെ കാസർകോടൻ മ​ണ്ണി​ൽ സ്കൂൾ കലോത്സവത്തിന ് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി.

ക​ല​യു​ടെ പു​തു​വ​സ​ന്തം എ​ഴു​തി​ച്ചേ​ർ​ ക്കു​ന്ന കൗ​മാ​രം ഇനി 28 വേ​ദി​ക​ളി​ൽ പു​തി​യ ച​രി​ത്ര​മെ​ഴു​തും. 12000ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് ക​ല​യു​ടെ പു​തി​യ കേ​ര​ള സൃ​ഷ്​​ടി​ക്ക് ഭാ​ഷ സം​സ്കാ​ര വൈ​ജാ​ത്യ​ത്തി​​​​​​െൻറ ഭൂ​മി​ക​യി​ൽ ഒ​ത്തു​ചേ​രു​ന്ന​ത്. 239 ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. അ​പ്പീ​ൽ വ​ഴി ഇ​തു​വ​രെ 280 ഇ​ന​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ട്. ഒ​രി​ന​ത്തി​ന് മൂ​ന്ന്​ വി​ധി​ക​ർ​ത്താ​ക്ക​ൾ വീ​തം 717 വി​ധി​ക​ർ​ത്താ​ക്ക​ളാ​ണു​ള്ള​ത്.

വി​ധി​നി​ർ​ണ​യ​ത്തെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​ത്ത​വ​ണ വി​ജി​ല​ൻ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഐ​ങ്ങോ​ത്താ​ണ് പ്ര​ധാ​ന വേ​ദി.

Tags:    
News Summary - school kalolsavam inauguration-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.