Posted On
date_range Updated On
date_range പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു
കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു. കോഴിക്കോട് ഈസ്റ്റ്ഹിൽ സ്വദേശി വിജിഷ(51)യാണ് മരിച്ചത്. ഈസ്റ്റ്ഹിൽ സ്വദേശി ദിനേശന്റെ ഭാര്യയാണ്.
പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത്. സാരിയിൽ തീപിടിച്ച് ശരീരത്തിലേക്ക് പടരുകയായിരുന്നു. 27 ശതമാനം പൊള്ളലേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതോടെ ഇന്നലെകോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.
ഈസ്റ്റ്ഹില്ലിലെ ക്ഷേത്രത്തിൽനിന്നുള്ള സംഘത്തിനൊപ്പമാണ് വിജിഷ ആറ്റുകാൽ പൊങ്കാലക്ക് പോയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.