സ്കൂൾ വിനോദയാത്ര: മുമ്പ് ശിക്ഷിക്കപ്പെട്ട ഡ്രൈവർമാരെ തടയും

കൊച്ചി: വിനോദയാത്രക്ക് പോകുന്ന സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർ ഗതാഗത നിയമലംഘനങ്ങൾക്ക് (അമിത വേഗത, അശ്രദ്ധമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയവ) മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രാൻസ്പോർട്ട് കമീഷണർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.

ശിക്ഷിക്കപ്പെട്ട ഡ്രൈവർമാരെ കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ട്രാൻസ്പോർട്ട് കമീഷണർക്ക് നിർദേശം നൽകി.

പാലക്കാട് വടക്കാഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

Tags:    
News Summary - School excursion: Previous conviction Drivers will be stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.