സ്​​കൂ​ൾ ബ​സി​ന്​ തീ​പി​ടി​ച്ചു; 52 കു​ട്ടി​ക​ളും ര​ക്ഷ​പ്പെ​ട്ടു

നെടുങ്കണ്ടം: നിറയെ വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് ഒാട്ടത്തിനിടെ തീപിടിച്ചു. നാട്ടുകാർ വാഹനം റോഡിൽ തടഞ്ഞ് കുട്ടികളെയും അധ്യാപകരെയും പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. അധ്യാപകരും 52 കുട്ടികളും സഞ്ചരിച്ച നെടുങ്കണ്ടം സ​െൻറ് സെബാസ്റ്റ്യൻസ് സ്കൂളി​െൻറ ബസ് വ്യാഴാഴ്ച രാവിലെ 9.45ന് തേക്കടി-^മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടം കിഴക്കേകവലയിൽ എത്തിയപ്പോഴാണ് സംഭവം.

രാവിലെ പരീക്ഷക്കുള്ള വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്നു ബസ്. കിഴക്കേകവല ജങ്ഷനിലെ ഒേട്ടാ ഡ്രൈവറാണ് തീപിടിച്ച് പുകകൊണ്ട് മൂടിയ വാഹനം ആദ്യം കണ്ടത്. ഇദ്ദേഹം ഒാേട്ടാ ഡ്രൈവർമാരെയും നാട്ടുകാരെയും കൂട്ടി വാഹനം റോഡിൽ തടഞ്ഞിട്ടശേഷം കുട്ടികളെയും അധ്യാപകരെയും ബസി​െൻറ പ്രധാന വാതിലിലൂടെയും എമർജൻസി വാതിലിലൂടെയും സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു. 

കടുത്ത പുകയും ചൂടും ഉയർന്നതോടെ കുട്ടികൾ വാഹനത്തിനുള്ളിൽ ബഹളംവെച്ചു. രക്ഷാപ്രവർത്തനത്തിനിടെ തീയും പുകയുമേറ്റ് വിദ്യാർഥികൾക്കും സമീപത്തുനിന്നവർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ വിദ്യാർഥികളെയും അധ്യാപകരെയും നാട്ടുകാർ സുരക്ഷിത സ്ഥലത്തേക്കുമാറ്റി. സമീപ കടകളിൽനിന്ന് ബക്കറ്റിൽ വെള്ളമെത്തിച്ച് നാട്ടുകാർ തീയണക്കാൻ ശ്രമം ആരംഭിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നെടുങ്കണ്ടം അഗ്നിശമന സേനാസംഘമെത്തിയാണ് തീ പൂർണമായി അണച്ചത്.

നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് ഡീസൽ ടാങ്കിനു സമീപത്തേക്ക് തീ പടരാതിരുന്നതിനാലാണു വൻദുരന്തം ഒഴിവായത്. 15 മിനിറ്റോളം ശ്രമിച്ച് വാഹനം തുടർച്ചയായി വെള്ളം പമ്പ് ചെയ്താണ് തണുപ്പിച്ചത്. ടയറി​െൻറ ലൈനറിന് തീപിടിച്ച് കത്തിയതാണ് അപകടത്തിന് കാരണമെന്നാണ് അഗ്നിശമന സേനയുടെ നിഗമനം. സംഭവത്തെ തുടർന്ന് നാട്ടുകാർ ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. 

Tags:    
News Summary - school bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.