Posted On
date_range Updated On
date_range ജോലിയിൽനിന്ന് പിരിച്ചുവിട്ട സ്കൂൾ ബസ് ഡ്രൈവർ ജീവനൊടുക്കി
തിരുവനന്തപുരം: ജോലി നഷ്ടമായ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. ശ്രീകാര്യം സ്വദേശി ശ്രീകുമാർ ആണ് മരിച്ചത്.
സ്കൂളിന് സമീപം ഓട്ടോറിക്ഷക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അഗ്നിശമന സേനയെത്തി തീ അണച്ചെങ്കിലും മരിച്ചു.
ലോക്ഡൗണിനെ തുടർന്ന് ശ്രീകുമാർ അടക്കം ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.