ടി.വി. അനുപമ, ദിവ്യ എസ്. അയ്യർ

മാലിന്യനിർമാർജനത്തിന് പ്രഖ്യാപിച്ചത് രണ്ട് പദ്ധതികൾ; തദ്ദേശ വകുപ്പിൽ ദിവ്യ-അനുപമ ചേരിപ്പോര്

തിരുവനന്തപുരം: മാലിന്യമുക്ത കേരളം പരിപാടിയിൽ പ്രഖ്യാപിച്ച രണ്ട് പദ്ധതികളിൽ വിവാദം കൊഴുക്കുന്നു. ‘നിർമലം’ പദ്ധതിക്ക് പുറമെ ‘ഐ.സി 100 ചലഞ്ച്’ എന്ന പേരിലും ആരംഭിച്ച പദ്ധതികൾ കേന്ദ്രീകരിച്ചാണ് ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നത്.

തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും രണ്ട് പദ്ധതികൾ പ്രത്യേകം പ്രഖ്യാപിച്ചതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. ആരോപണം അടിസ്ഥാനരഹിതമാണെന്നും രണ്ടും രണ്ട് പദ്ധതികളാണെന്നും ഒന്ന് ദീർഘകാല അടിസ്ഥാനത്തിലുള്ളതും മറ്റൊന്ന് 100 ദിവസത്തെ പരിപാടിയാണെന്നുമാണ് തദ്ദേശവകുപ്പിന്‍റെ വിശദീകരണം. ഇതു സംബന്ധിച്ച് പ്രത്യേകം മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നിർമലം പരിപാടിയിൽ തനിക്ക് പ്രാധാന്യമില്ലെന്ന് ദിവ്യ എസ്. അയ്യർ മന്ത്രിയെ കണ്ടു പരാതി അറിയിച്ചതായും വിവരമുണ്ട്. പിന്നാലെയാണ് ഐ.സി 100 എന്ന പദ്ധതി പ്രഖ്യാപിച്ചതത്രേ. പ്രിൻസിപ്പൽ ഡയറക്ടർക്ക് പ്രാതിനിധ്യം ഇല്ലെന്ന പരാതി പരിഹരിക്കാനാണ് രണ്ടുപദ്ധതി പ്രഖ്യാപിക്കേണ്ടി വന്നത്.

ഐ.സി 100 പദ്ധതിയിൽ വകുപ്പ് സെക്രട്ടറി അനുപമക്ക് റോൾ ഇല്ലെന്നും ആക്ഷേപമുയർന്നു. ഒക്ടോബർ രണ്ടിന് പറവൂരിൽ മുഖ്യമന്ത്രിയാണ് നിർമലം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സർക്കാറിന്‍റെ നൂറ്ദിന കർമപരിപാടിയുടെ ഭാഗമായുള്ള പൊതുജനപങ്കാളിത്തതോടെയുള്ള കാമ്പയിൻ എന്നാണ് വിശേഷിപ്പിച്ചത്. 2031 വരെ നീളുന്ന വിപുലമായ പ്രവർത്തനങ്ങളാണ് ലക്ഷ്യം. നിർമലം പുതുയുഗ ശുചിത്ര കേരളം പദ്ധതിയുടെ ഉത്തരവിറക്കിയത് തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി അനുപമ യായിരുന്നു. കഴിഞ്ഞ മാസം 30നായിരുന്നു ഉത്തരവിറക്കിയത്. തദ്ദേശവകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ ചുമതലകളെ കുറിച്ച് ഉത്തരവിൽ വിശദമായി പറയുന്നുണ്ട്. സംസ്ഥാന ഏകോപനസമിതിയിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടര്‍ അംഗം മാത്രമാണ്. ഇതാണ് അതൃപ്തിക്ക് കാരണമെന്നും പറയപ്പെടുന്നു.

Tags:    
News Summary - Two Waste Management Projects Spark Controversy Between T.V. Anupama and Divya S. Iyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.