'പിണറായിക്ക്​ സംരക്ഷണ​മൊരുക്കുന്നത്​ ദോഷമാകും': പത്തനംതിട്ട ജില്ല കമ്മിറ്റിയിൽ വിമർശനം

പ​ത്ത​നം​തി​ട്ട: പി​ണ​റാ​യി വി​ജ​യ​ന്​ സം​ര​ക്ഷ​ണ​​മൊ​രു​ക്കു​ന്ന​ത്​ പാ​ർ​ട്ടി​ക്ക്​ ദോ​ഷ​മാ​കു​മെ​ന്ന്​ പ​ത്ത​നം​തി​ട്ട​യി​ലെ വി​പു​ലീ​കൃ​ത ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം. മ​ക​ൾ വീ​ണാ ​വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക്കി​ന്​ സി.​എം.​ആ​ർ.​എ​ലു​മാ​യി ഇ​ട​പാ​ട്​ ന​ട​ത്തു​ന്ന​തി​ൽ നി​യ​മ​പ​ര​മാ​യി തെ​റ്റി​ല്ലെ​ന്ന്​ വാ​ദി​ക്കാ​മെ​ങ്കി​ലും ധാ​ർ​മി​ക​മാ​യി ശ​രി​യാ​ണോ എ​ന്ന ചോ​ദ്യ​വും പ്ര​തി​നി​ധി​ക​ൾ ഉ​യ​ർ​ത്തി. തെ​ര​​​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ കോ​ന്നി​യി​ലെ​ത്തി​യ പി​ണ​റാ​യി സ​ദ​സ്സി​ൽ​നി​ന്ന്​ ചോ​ദ്യ​മു​ന്ന​യി​ച്ച​യാ​ളോ​ട്​ വീ​ട്ടി​ൽ പോ​യി ചോ​ദി​ക്കാ​ൻ പ​റ​ഞ്ഞ​തും വി​മ​ർ​ശി​ക്ക​പ്പെ​ട്ടു.

ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​മ​തി​പ്പു​ണ്ടാ​ക്കു​മെ​ന്ന്​ നേ​താ​ക്ക​ൾ മ​ന​സ്സി​ലാ​ക്ക​ണം. ഓ​​രോ വാ​ക്കും പ്ര​വൃ​ത്തി​യും ഓ​ഡി​റ്റ്​ ചെ​യ്യ​പ്പെ​ടു​മെ​ന്നും​ നേ​താ​ക്ക​ൾ മ​ന​സ്സി​ലാ​ക്ക​ണം. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ പാ​ർ​ട്ടി​യു​മാ​യി അ​ക​ലാ​ൻ കാ​ര​ണ​​മാ​യെ​ന്നും വി​മ​ർ​ശ​ന​മു​ണ്ടാ​യി. വി​പു​ലീ​കൃ​ത ജി​ല്ല ക​മ്മി​റ്റി യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്ത പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പി​ണ​റാ​യി​യെ പി​ന്തു​ണ​ച്ച്, കൂ​ടു​ത​ൽ വി​മ​ർ​ശ​നം വേ​ണ്ടെ​ന്ന്​ പ്ര​തി​നി​ധി​ക​ൾ​ക്ക്​ പ​രോ​ക്ഷ സ​​​ന്ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഇ.​ഡി പി​ണ​റാ​യി​യെ രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി​ പ​റ​ഞ്ഞ വി​ജ​യ​രാ​ഘ​വ​ൻ, ക​രാ​ർ പ്ര​കാ​രം വീ​ണാ ​വി​ജ​യ​ന്​ ചെ​യ്യാ​ത്ത സേ​വ​ന​ത്തി​നും പ്ര​തി​ഫ​ലം വാ​ങ്ങാ​മെ​ന്ന്​ പ​റ​ഞ്ഞ് മ​ക​ൾ​ക്കും പ്ര​തി​രോ​ധം തീ​ർ​ത്തു. എ​ന്നാ​ൽ, ഇ​തൊ​ക്കെ ത​ള്ളി​യാ​ണ്​ ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ പി​ണ​റാ​യി വി​ജ​യ​നും പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നു​മെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്.

എം.​വി. ഗോ​വി​ന്ദ​ന്​ ശാ​സ​ന മാ​ത്രം പോ​രെ​ന്ന് അ​ഭി​പ്രാ​യ​മു​ണ്ടാ​യി. ഇ​നി​യും താ​മ​സി​ച്ചി​ട്ടി​​ല്ലെ​ന്നും കൂ​ടു​ത​ൽ ന​ട​പ​ടി വേ​ണ​​മെ​ന്നും ച​ർ​ച്ച​യി​ൽ സം​സാ​രി​ച്ച പ്ര​തി​നി​ധി​ക​ളി​ൽ ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടു. ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ​ത്​​മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി കൈി​യ​ത്​ പാ​ർ​ട്ടി പ്ര​തിഛാ​യ​യെ ബാ​ധി​ച്ചുവെന്നും അഭിപ്രായമുയർന്നു.

Tags:    
News Summary - pathanamthitta district committee criticizing protecting pinarayi viajayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.