വ​സ്ത്ര​ധാ​ര​ണം വ്യ​ക്തി​ക​ളു​ടെ ഇ​ഷ്ട​മെ​ന്ന്​ ഹൈ​കോ​ട​തി

കൊ​ച്ചി: ഏ​ത് വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്ന​ത്​ പൗ​ര​ൻ​മാ​രു​ടെ വ്യ​ക്​​തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്ന്​ ഹൈ​കോ​ട​തി. ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കു​ക​യെ​ന്ന​ത്​ മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. നി​യ​മ​ത്തി​ന്‍റെ പി​ൻ​ബ​ല​മി​ല്ലാ​തെ ഒ​രാ​ൾ പ്ര​ത്യേ​ക വ​സ്​​ത്രം ധ​രി​ക്ക​ണ​മെ​ന്നോ ധ​രി​ക്ക​രു​തെ​ന്നോ നി​ർ​ദേ​ശം ന​ൽ​കാ​നാ​ൻ വ്യ​ക്​​തി​ക്കോ സ​മൂ​ഹ​ത്തി​നോ അ​ധി​കാ​ര​മി​ല്ലെ​ന്നും ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ വ്യ​ക്​​ത​മാ​ക്കി.

ചു​രി​ദാ​ർ ധ​രി​ച്ച്​ സ്കൂ​ളി​ൽ വ​രു​ന്ന​ത്​ വി​ല​ക്കി​യ സ്കൂ​ൾ മാ​നേ​ജ​രു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത്​ കൊ​ട്ടാ​ര​ക്ക​ര ഈ​ശ്വ​ര​വി​ലാ​സം ഹൈ​സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക സി​ന്ധു എ​സ്. നാ​യ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. 

Tags:    
News Summary - highcourt about dressing freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.