സ്കൂൾ കലോത്സവം: നടത്തിപ്പിൽ വീഴ്ച വരുത്തിയ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത

തിരുനന്തപുരം: സ്കൂൾ കലോത്സവ നടത്തിപ്പിൽ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്തയുടെ ശുപാർശ. 2022 ലെ സമ്പ് ജില്ലാതല സ്കൂൾ കലോത്സവ അപ്പീൽ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.എസ് സുരേഷ് ബാബുവിനെയാണ് നടപടിക്ക് ശുപാർശ ചെയ്തത്.

തിരുവനന്തപുരം നോർത്ത് സമ്പ് ജില്ല കലോത്സവത്തിൽ പങ്കെടുത്ത പട്ടം ഗവ: ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ കലോത്സവ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടികാട്ടി സംഘാടകർക്ക് എതിരെ ലോകായുക്തയിൽ പരാതി ഫയൽ ചെയ്തിരുന്നു. നൃത്ത ഇനമായ ഒപ്പനയിൽ മത്സരിച്ച പരാതിക്കാരുടെ അപ്പീൽ കലോത്സവ മാനുവലിൽ നിഷ്കർഷിച്ച പ്രകാരമല്ല തീർപ്പാക്കിയതെന്ന് അന്വഷണത്തിൽ ലോകായുക്ത കണ്ടെത്തി.

സകൂൾ കലോത്സവങ്ങളിലെ അപ്പീൽ തീർപ്പാക്കൽ ഉദ്യോഗസ്ഥർ വെറും പ്രഹസനമാക്കി മാറ്റി എന്ന് നിരീക്ഷിച ലോകായുക്ത ഡിവിഷൻ ബെഞ്ച്, ലോകായുക്ത ആക്റ്റ് സെക്ഷൻ 12 പ്രകാരമുള്ള ശുപാർശ നടപ്പിലാക്കി റിപ്പോർട്ട് സമർപ്പിക്കുവാൻ കോംപീറ്റന്റ് അതോറിറ്റിയായ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നല്കി.

Tags:    
News Summary - School Arts Festival: Lokayukta to take strict action against the officials who failed in the conduct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.