പട്ടികജാതി സ്കോളർഷിപ്പ്: യൂനിവേഴ്സിറ്റികളുടെയും ഇ-ഗ്രാൻറിസിന്റെയും വെബ് പോർട്ടലുകളെ ബന്ധിപ്പാക്കൻ നടപടി തുടങ്ങിയെന്ന് ഒ.ആർ.കേളു

തിരുവനന്തപുരം: സ്കോളർഷിപ്പ് അപേക്ഷകളുടെ സ്വീകരണം വേഗത്തിലാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനായി വിവിധ യൂനിവേഴ്സിറ്റികളുടെ വെബ് പോർട്ടലുകൾ ഇ-ഗ്രാൻറ്സ് പോർട്ടലുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയെന്ന് മന്ത്രി ഒ.ആർ. കേളു. അതിൻറെ ഭാഗമായി ഹയർ സെക്കന്ററി വകുപ്പിൻറെ അഡ്മിഷൻ പോർട്ടലും സ്ഥാപനങ്ങൾ ഇ-ഗ്രാൻറ്സ് പോർട്ടലുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപ്പടികൾ സ്വീകരിച്ചു വരുന്നുവെന്നും . അതിന്റെ ഭാഗമായി ഹയർ സെക്കന്ററി വകുപ്പിൻറെ അഡ്മിഷൻ പോർട്ടലും സ്ഥാപനങ്ങൾ ഇ-ഗ്രാൻറ്സ് പോർട്ടലുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുവെന്ന് മോൻസ് ജോസഫിന് മന്ത്രി നിയമസഭയിൽ മറുപടി നൽകി.

പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ 2022-23, 2023-24 അധ്യയന വർഷങ്ങളിലെ അപ്രൂവൽ ലഭിച്ച ഇ- ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ക്ലെയിമുകൾ 2024-25 സാമ്പത്തിക വർഷം ബഡ്‌ജറ്റിൽ ലഭ്യമായ തുക പൂർണമായും വിനിയോഗിച്ച് വിതരണം ചെയ്തു. 2023-24 വരെയുള്ള വർഷത്തെ സ്കോളർഷിപ്പ് ഇനത്തിലെ കുടിശ്ശിക വിതരണം പൂർത്തീകരിക്കുന്നതിനായി ശീർഷകത്തിൽ അധിക തുക വകയിരുത്തി ലഭ്യമാക്കുന്നതിനായുള്ള നടപടികൾ തുടങ്ങി.

പട്ടികജാതി വിദ്യാർഥികൾക്കുള്ള ലംപ്സം ഗ്രാന്റ്റ് പൂർണമായും സംസ്ഥാന സർക്കാരാണ് നൽകുന്നത്. എന്നാൽ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപ വരെയുള്ള പട്ടികജാതി വിദ്യാർഥികളുടെ ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് 40 ശതമാനം സംസ്ഥാനവും 60 ശതമാനം കേന്ദ്രവുമാണ് വഹിക്കുന്നത്. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപക്ക് മുകളിലുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക പൂർണമായും സംസ്ഥാന സർക്കാർ നൽകുകയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Tags:    
News Summary - Scheduled Caste Scholarship: OR Kelu said that the process has been started by connecting the web portals of universities and e-Granris.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.