വനം വകുപ്പിലെ ബോട്ട് വാങ്ങലിൽ അഴിമതി: കേസ് എടുക്കാൻ വിജിലൻസ് കോടതിയുടെ ഉത്തരവ്.

കോഴിക്കോട് : വനം വകുപ്പിലെ ബോട്ട് വാങ്ങലിൽ അഴിമതിയിൽ കേസ് എടുക്കാൻ വിജിലൻസ് കോടതിയുടെ ഉത്തരവ്. കൊല്ലം തെന്മല സെന്തുരുണി വന്യ ജീവി സാങ്കേതത്തിൽ 15 സീറ്റ്‌ ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകൾ ഉണ്ടാക്കി 30 ലക്ഷത്തിൽ അധികം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു കണ്ടെത്തൽ.

വനം വകുപ്പിലെയും സിഡ്കോയിലെയും ഉദ്യോഗസ്ഥരുൾപ്പെടെ ഉള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം സ്‌പെഷ്യൽ ജഡ്ജ് ആൻഡ് എൻക്വയറി കമ്മിഷണർ ജി. ഗോപകുമാർ തിരുവനന്തപുരം വിജിലൻസ് യൂനിറ്റിന് ഉത്തരവു നൽകി. സെന്തുരുണി മുൻ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി, സിഡ്കോ മുൻ എം. ഡി സജി ബഷീർ, ബോട്ട് വിതരണ കമ്പനിയായ നോട്ടിക്കൽ ലൈൻസ് ഉടമ കൃഷ്ണകുമാർ എന്നിവർക്കെതിരെ ആർ. എസ്. രാജീവ്‌ നൽകിയ പരാതിയിന്മേലാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്.

Tags:    
News Summary - Scam in forest department boat purchase: Vigilance court order to take up case.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.