കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്ന വ്യാജേന ബക്കറ്റ് പിരിവ് നടത്തിയ സംഭവത്തിൽ മോഷണക്കേസ് പ്രതി ഉൾെപ്പടെ മൂന്നംഗസംഘം പിടിയിൽ. പെരളശ്ശേരി മൂന്നുപെരിയയിലെ കൃഷ്ണ നിവാസിൽ റിഷാബ് (27), അലവിൽ അഷിയാന വീട്ടിൽ സഫ്വാൻ (26), കക്കാട് കുഞ്ഞിപ്പള്ളി സുബൈദ മൻസിലിൽ മുഹമ്മദ് ഇർഫാൻ (23) എന്നിവരെയാണ് ടൗൺ എസ്.െഎ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികെള കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ്ചെയ്തു.
ബുധനാഴ്ച രാത്രി 8.30ഒാടെ കണ്ണൂർ െപാലീസ് മൈതാനിയിലാണ് സംഘം പിടിയിലായത്. ഇവിടെ നടക്കുന്ന ഓണം ഫെയറിൽ ബക്രീദ് ദിനമായതിനാൽ നല്ല തിരക്കായിരുന്നു. മൈതാനത്തിെൻറ കവാടത്തിൽ ദുരിതാശ്വാസനിധിയിേലക്ക് ഉദാരമായി സംഭാവനചെയ്യുക എന്ന് പേപ്പറിൽ എഴുതിയൊട്ടിച്ച രണ്ട് ബക്കറ്റുമായി മൂവർസംഘം പിരിവ് നടത്തുകയായിരുന്നു. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ടൗൺ എസ്.ഐയും സംഘവും സ്ഥലെത്തത്തി. െപാലീസിനെ കണ്ടപാടെ ഓടിരക്ഷെപ്പടാൻ ശ്രമിച്ച ഇവരെ പിടികൂടി ചോദ്യംചെയ്തേപ്പാഴാണ് തട്ടിപ്പ് പുറത്തായത്. ബക്കറ്റിൽനിന്ന് 3540 രൂപ കണ്ടെടുത്തു.
പേത്താളം പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതിയാണ് റിഷാബ്. കഞ്ചാവ് കേസ് ഉൾെപ്പടെ നിരവധി കേസുകളിൽ സഫ്വാൻ പ്രതിയാണ്. സമാനരീതിയിൽ പലരും ഇത്തരം ബക്കറ്റ്പിരിവ് നടത്തുന്നതായി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ല െപാലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.