ശുദ്ധിക്രിയ: തന്ത്രിക്ക്​ പട്ടിക ജാതി-പട്ടിക വർഗ്ഗ കമീഷ​െൻറ നോട്ടീസ്​

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനമുണ്ടായതിന്​ പിന്നാലെ ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക്​ പട്ടികജാതി-പ ട്ടിക വർഗ കമീഷ​​​െൻറ നോട്ടീസ്​. കമീഷൻ അംഗം എസ്​.അജയകുമാർ ഫേസ്​ബുക്കിലൂടെയാണ്​ നോട്ടീസ്​ അയച്ച വിവരം അറിയിച ്ചത്​.

ശബരിമലയിൽ പ്രവേശിച്ച യുവതികളിൽ ഒരാൾ ദലിത്​ ആയതുകൊണ്ട്​ നടത്തിയ ശുദ്ധിക്രിയ അയിത്താചാരമായി കണക് കാക്കാവുന്നതാണെന്നും അതിനാലാണ്​ നോട്ടീസ്​ അയച്ചതെന്നും അജയകുമാർ വ്യക്​തമാക്കി.

ഇൗ മാസം 17ന്​ കമീഷന്​ മു​മ്പാകെ ഹാജരാവാൻ തന്ത്രിക്ക്​ നിർദേശം നൽകിയിരുന്നു. അതിന്​ തയാറാകാത്തതിനാൽ​ തന്ത്രിക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകിയിട്ടുണ്ട്​. തന്ത്രി നാട്ടിലെ ഭരണഘടനക്കും നിയമവ്യവസ്ഥക്കും അതീതനല്ലെന്നും കെ.അജയകുമാർ വ്യക്​തമാക്കി.​

ഫേസ്​ബുക്ക്​പോസ്​റ്റി​​​െൻറ പൂർണ്ണരൂപം

ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിൽ ഒരു സ്ത്രീ ദളിത് ആയതുകൊണ്ട് സംസ്ഥാന പട്ടിക ജാതി - വർഗ്ഗ കമ്മീഷൻ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജർ ആവാൻ നോട്ടീസ് അയച്ചിരുന്നു. കമ്മിഷൻ മുൻപാകെ ഹാജരാവാത്തതുകൊണ്ട് തുടർനടപടി എന്ന നിലക്ക് കമ്മീഷൻ മെമ്പറായ ഞാൻ തന്ത്രിയക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ സവർണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിർക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന പട്ടിക ജാതി - പട്ടിക വർഗ കമ്മീഷൻ ശക്തമായി ഇടപെടുന്നതായിരിക്കും.

Tags:    
News Summary - SC-ST Commision against Sabarimala temple priest-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.