തിരുവനന്തപുരം: സർക്കാറിനെയും ഫീ െറഗുലേറ്ററി കമ്മിറ്റിയെയും വെല്ലുവിളിച്ച് വർഷങ്ങളായി സ്വന്തം നിലക്ക് വിദ്യാർഥി പ്രവേശനം നൽകിയ കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾക്ക് ഒടുവിൽ തിരിച്ചടി.  വിദ്യാർഥി പ്രവേശനത്തിൽ ക്രമക്കേടും തലവരിയും സാർവത്രികമെന്ന് രണ്ട് കോളജുകൾക്കുമെതിരെ വർഷങ്ങളായി നിൽക്കുന്ന ആരോപണമാണ്.  സ്വന്തം നിലക്കുള്ള പ്രവേശനത്തെ വെള്ളപൂശാൻ ന്യൂനപക്ഷ പദവിയും ഇവർ ഉപയോഗിച്ചു. 

രണ്ട് കോളജുകൾക്കുമെതിരെ മുൻകാലങ്ങളിൽ ഒേട്ടറെ പരാതികൾ സർക്കാറിനും ഫീ െറഗുലേറ്ററി കമ്മിറ്റിക്കും ലഭിച്ചിട്ടുണ്ടെങ്കിലും നടപടി എങ്ങുമെത്തിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ വർഷം ജസ്റ്റിസ് ജെ.എം. ജയിംസ് അധ്യക്ഷനായ ഫീ െറഗുലേറ്ററി കമ്മിറ്റിയാണ് വഴിവിട്ട പ്രവേശനത്തിന് തടയിടാൻ ശ്രമം തുടങ്ങിയത്. രണ്ട് കോളജുകളും സർക്കാറുമായി കരാർ ഒപ്പിടാതെ മുഴുവൻ സീറ്റുകളിലും സ്വന്തം നിലക്ക് പ്രവേശനവുമായി മുന്നോട്ടുപോവുകയായിരുന്നു. സ്വാശ്രയ കോളജുകളിലെ പ്രവേശനം സുതാര്യമാക്കാൻ ജയിംസ് കമ്മിറ്റി  അപേക്ഷ സ്വീകരിക്കലും പ്രവേശനവും പൂർണമായും ഒാൺലൈൻ രീതിയിലാക്കാൻ ഉത്തരവിടുകയായിരുന്നു. വെബ്സൈറ്റിൽ അപേക്ഷ സ്വീകരിക്കാൻ അവസരമൊരുക്കാതെ ഇൗ രീതി അട്ടിമറിക്കാനായിരുന്നു രണ്ട് കോളജുകളും ആദ്യം ശ്രമിച്ചത്. ഇതു പ്രത്യേകം നിരീക്ഷിച്ച കമ്മിറ്റി പരാതി വന്നതോടെ അതുവരെയുള്ള പ്രവേശന നടപടികൾ റദ്ദ് ചെയ്യുകയും പുതുക്കിയ സമയക്രമം നിശ്ചയിച്ചുനൽകുകയും ചെയ്തു. 

സ്വന്തം വെബ്സൈറ്റിൽ സൗകര്യം ഒരുക്കാതെ മറ്റൊരു സൈറ്റിൽ പേരിന് ഒരുക്കിയ സൗകര്യവും കമ്മിറ്റി കൈയോടെ പിടികൂടി. ഒടുവിൽ രണ്ട് കോളജുകളുടെയും പ്രവേശന പട്ടിക വിളിച്ചുവരുത്തിയ ജയിംസ് കമ്മിറ്റി പ്രവേശനം റദ്ദ് ചെയ്യുകയും പ്രവേശന പരീക്ഷാ കമീഷണറോട് കേന്ദ്രീകൃത അലോട്ട്മ​െൻറ് നടത്താൻ നിർദേശിക്കുകയും ചെയ്തു. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ച കോളജുകളുടെ വാദം കോടതി അംഗീകരിച്ചില്ല. മുഴുവൻ പ്രവേശന രേഖകളും കേന്ദ്രീകൃത അലോട്ട്മ​െൻറിനായി ഹാജരാക്കാൻ നിർദേശിച്ചു. കരുണ മെഡിക്കൽ കോളജ് ഭാഗികമായി മാത്രം രേഖകൾ ഹാജരാക്കിയപ്പോൾ കണ്ണൂർ മെഡിക്കൽ കോളജ് രേഖകൾ ഹാജരാക്കിയില്ല. കരുണ മെഡിക്കൽ കോളജ് നടത്തിയ പ്രവേശനം പരിശോധിച്ച പ്രവേശന പരീക്ഷാ കമീഷണർ 30 സീറ്റുകളിലെ പ്രവേശനം റദ്ദാക്കുകയും പകരം 30 പേരെ മെറിറ്റ് അടിസ്ഥാനത്തിൽ അലോട്ട് ചെയ്യുകയും ചെയ്തു. കണ്ണൂർ മെഡിക്കൽ കോളജ് രേഖകൾ ഹാജരാക്കാത്തത് കോടതിയെ അറിയിക്കുകയും ചെയ്തു. കോടതി നടപടി ശരിവെച്ചു. ഇതിനെതിരെയാണ് കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തേ പ്രവേശനം നൽകിയ കുട്ടികളുമായി ഇവർ അധ്യയനം തുടരുകയും ചെയ്തു.  കേസിൽ സംസ്ഥാന സർക്കാറും മെഡിക്കൽ കൗൺസിലും കോളജുകൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇതിനു പുറമേ, പ്രവേശന പരീക്ഷാ കമീഷണർ അലോട്ട്മ​െൻറ് നൽകിയിട്ടും പ്രവേശനം ലഭിക്കാതിരുന്ന കുട്ടികളും കേസിൽ കക്ഷി ചേർന്നിരുന്നു.  നേരത്തേ  വിധി ധിക്കരിച്ചതിന് ഇരുകോളജിനും ഹൈകോടതി  ഒരു ലക്ഷം രൂപ വീതം പിഴയിടുകയും ചെയ്തിരുന്നു. 

ജയിംസ് കമ്മിറ്റി കണ്ടെത്തിയ ക്രമക്കേടുകൾ
കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശന നടപടികള്‍ ഒന്നടങ്കം അട്ടിമറിച്ചു.  ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പരിഗണിക്കാവൂ എന്ന നിര്‍ദേശം പാലിച്ചില്ല. പരിശോധനക്കായി  കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ അപേക്ഷകളില്‍ ഒന്നു പോലും ഓണ്‍ലൈന്‍ രീതിയിലുള്ളതായിരുന്നില്ല. ലഭ്യമാക്കിയ അപേക്ഷയില്‍ കോളജി​െൻറ പേര്, അപേക്ഷാര്‍ഥിയുടെ േപര്, ഒപ്പ്, അപേക്ഷാ തീയതി എന്നിവ പോലും ഇല്ല.   പ്രവേശന പരീക്ഷാ കമീഷണര്‍ നടത്തിയ സ്പോട്ട് അഡ്മിഷൻ സമയത്ത് സമര്‍പ്പിച്ച അപേക്ഷകൾ കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ചില്ല. കോളജ് ഹാജരാക്കിയ രേഖകള്‍ നടത്തിയ പ്രവേശനം  സാധൂകരിക്കാന്‍ മതിയായ രേഖകൾ ആയിരുന്നില്ല. സംവരണ വിഭാഗങ്ങളില്‍ പ്രവേശനം നല്‍കിയതിന് മതിയായ രേഖകള്‍ ഹാജരാക്കാൻ കരുണ കോളജിന് സാധിച്ചില്ല.  എസ്.ഇ.ബി.സി, എസ്.സി തുടങ്ങിയ സംവരണ േക്വാട്ടയില്‍ പ്രവേശനം നല്‍കിയതിന് ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാനുള്ള നിർദേശം പാലിച്ചില്ല. ഹാജരാക്കാമെന്ന് ആദ്യം അറിയിച്ച കോളജ് പിന്നീട് ഇവ ലഭ്യമല്ലെന്ന് കമ്മിറ്റിയെ അറിയിച്ചു.  

സർക്കാറി​െൻറ ഇടപെടൽ ഫലം കണ്ടു –മന്ത്രി ശൈലജ
തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ നടത്തിയ 180 സീറ്റുകളിലേക്കുള്ള പ്രവേശനം റദ്ദാക്കിയ ഹൈകോടതി വിധി ശരിവെച്ച സുപ്രീംകോടതി നടപടി സർക്കാർ നടത്തിയ ഫലപ്രദമായ ഇടപെടലി​െൻറ ഫലമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കരുണ മെഡിക്കൽ കോളജിലേക്ക് അടുത്ത പ്രവേശനം നൽകാൻ സുപ്രീംകോടതി നിർദേശിച്ച 30 വിദ്യാർഥികൾക്ക് സർക്കാർ പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 
 

Tags:    
News Summary - SC cancels admission to 180 seats in Kannur, Karuna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.