എ​സ്.​ബി.​ടി​യി​ലെ  ഒ​രു​വി​ഭാ​ഗം  താ​ൽ​ക്കാ​ലി​ക​ക്കാ​രെ പി​രി​ച്ചു​വി​ട്ടു

കൊച്ചി: എസ്.ബി.െഎയിൽ ലയിച്ചതിനെത്തുടർന്ന് എസ്.ബി.ടിയിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം. എറണാകുളം ജില്ലയിൽ എസ്.ബി.ടിയിൽനിന്നുള്ള ഇരുന്നൂറ്റിയമ്പതോളം ജീവനക്കാരെയാണ് ഒഴിവാക്കിയത്. എസ്.ബി.ഐ മാനേജ്മ​െൻറി​െൻറ ഇൗ നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് കോൺട്രാക്ച്വൽ ആൻഡ് കോൺട്രാക്ട് എംപ്ലോയീസ് ഫെഡറേഷൻ (ബി.സി.സി.ഇ.എഫ്) രംഗത്തെത്തി. അസോേഷ്യറ്റ് ബാങ്കുകളിലെ താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ആയിരത്തോളം താൽക്കാലിക ജീവനക്കാർ ഇതിനെതിരെ ലേബർ കമീഷണറെ സമീപിച്ചിരുന്നു. ഇത്തരത്തിൽ പരാതിെപ്പടാതിരുന്ന ഇരുന്നൂറ്റിയമ്പതോളം പേരെയാണ് പുറത്താക്കിയത്. എല്ലാ ജില്ലകളിലും ഇങ്ങനെ പുറത്താക്കുന്നുണ്ട്. അടിസ്ഥാന ജീവനക്കാരായ ഇവർ എട്ടും പത്തും വർഷം ജോലി നോക്കിയവരാണ്. ഇവരിൽ പലരും ബാങ്കുകൾക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. ജീവനക്കാരെ പുറത്താക്കുന്ന ബ്രാഞ്ചുകൾക്കു മുന്നിൽ സമരം ആരംഭിക്കുമെന്നും ബി.സി.സി.ഇ.എഫ് പ്രസിഡൻറ് കെ.വി. ജോർജ്, ബെഫി കേരള ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
 

Tags:    
News Summary - SBT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.