വടുതല (ആലപ്പുഴ): ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ എസ്.ബി.ഐ പാൻകാർഡ് നിർബന്ധമാക്കിയതോടെ ഒന്നാംക്ലാസ് വിദ്യാർഥികളുടെ പ്രവേശനം പ്രതിസന്ധിയിൽ. ഒന്നാംക്ലാസിൽ പ്രവേശനം ലഭിക്കണമെങ്കിൽ സ്കൂളിൽ ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്കണം. എന്നാൽ, എസ്.ബി.ഐയിൽ ജോയൻറ് അക്കൗണ്ട് ആരംഭിക്കാൻ കുട്ടികൾക്കും പാൻകാർഡ് നിർബന്ധമാക്കിയതോടെ രക്ഷിതാക്കൾ കുരുക്കിലായി.
പത്തുവയസ്സിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെകൂടെ ജോയൻറ് അക്കൗണ്ട് ആരംഭിക്കാനേ സാധിക്കൂ. പാൻകാർഡിന് അപേക്ഷിച്ചാൽ ഒരുമാസത്തിന് ശേഷമേ ലഭിക്കൂ. പാൻകാർഡ് ലഭിച്ചശേഷം അക്കൗണ്ട് ആരംഭിച്ച് വരുമ്പോഴേക്കും സ്കൂളിലെ പ്രവേശന നടപടി അവസാനിക്കും. പാൻകാർഡിന് പകരം ആദായനികുതി അടക്കുന്നില്ലെന്ന സത്യവാങ്മൂലം നൽകിയാൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുമെന്ന് ബാങ്ക് അധികൃതർ പറയുന്നു.
എന്നാൽ, ഇത് ഭാവിയിൽ മറ്റുചില പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പറയപ്പെടുന്നു. മറ്റുബാങ്കുകളെ ആശ്രയിക്കാമെന്നുവെച്ചാൽ അതും സാധിക്കില്ല. ബാങ്കുകളുടെ പരിധിയിെല താമസക്കാർക്ക് മാത്രമേ സീറോ ബാലൻസ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കൂവെന്ന നിബന്ധനയും രക്ഷിതാക്കളെ വലക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.