മുംബൈ: എസ്.ബി.െഎയിൽ ലയിച്ച ബാങ്കുകളിൽനിന്ന് സ്വയം വിരമിക്കലിന് (വി.ആർ.എസ്) അപേക്ഷിച്ചവർ 2800 പേർ. 12,000 േപർക്ക് വിരമിക്കാൻ അവസരം നൽകിയിരുന്നുവെന്ന് എസ്.ബി.െഎ െചയർമാൻ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. ബുധനാഴ്ച വരെ ഇനിയും അപേക്ഷിക്കാം.
സ്റ്റേറ്റ് ബാങ്ക് ഒാഫ് ബികാനീർ- ജെയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് ൈഹദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഒാഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ, ഭാരതീയ മഹിളാ ബാങ്ക് എന്നിവ ഏപ്രിൽ ഒന്നിനാണ് എസ്.ബി.െഎയിൽ ലയിച്ചത്. 20 വർഷത്തിലേറെ സർവിസും 55 വയസ്സും -എന്ന നിബന്ധനവെച്ചാണ് വി.ആർ.എസിന് അവസരം നൽകിയത്. ലയനത്തിനുശേഷം എസ്.ബി.െഎയിൽ ജീവനക്കാരുടെ എണ്ണം 2,70,011 ആയി ഉയർന്നു. ഇതിൽ 69,191 േപർ ലയനത്തോടെ എസ്.ബി.െഎ ജീവനക്കാരായതാണ്. ലയനം പൂർത്തിയായതോടെ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിൽ എസ്.ബി.െഎ ഇടംനേടി. ഇടപാടുകാരുടെ എണ്ണം 37 കോടിയായി. രാജ്യത്ത് 24000 ശാഖകളും 59000 എ.ടി.എമ്മുകളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.