ശാ​ഖ​ക​ളു​ടെ ത​രം​തി​രി​വ്: എ​സ്.​ബി.​െഎ ഇ​ട​പാ​ടു​കാ​ർ​ക്ക് വീ​ണ്ടും ഇ​രു​ട്ട​ടി

പാലക്കാട്: മിനിമം ബാലൻസ് വ്യവസ്ഥക്ക് പിന്നാലെ ശാഖകൾ തരം തിരിക്കലിലെ അശാസ്ത്രീയത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപാടുകാർക്ക് മറ്റൊരു ഇരുട്ടടിയായി. ജനസംഖ്യയെ മാത്രം അടിസ്ഥാനപ്പെടുത്തി ശാഖകൾ തരം തിരിച്ചപ്പോൾ ഗ്രാമീണ മേഖലയിലെ പല ബാങ്ക് ശാഖകളും അർധ നഗരങ്ങളുടെ ഗണത്തിലേക്ക് മാറി. അതോടെ അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന് ബാങ്ക് നിഷ്കർഷിക്കുന്ന മിനിമം ബാലൻസും വർധിച്ചു. ഗ്രാമീണ മേഖല (റൂറൽ), അർധ നഗരമേഖല (സെമി റൂറൽ), നഗരം (അർബൻ), മെട്രോ നഗരം എന്നിങ്ങനെയാണ് എസ്.ബി.ഐ പുതുതായി ശാഖകളെ വേർതിരിച്ചിരിക്കുന്നത്. ഇതിൽ ഗ്രാമീണ മേഖലയിലെ ശാഖകളിൽ അക്കൗണ്ടുള്ളവർ 1,000 രൂപയും അർധ നഗരങ്ങളിലെ ശാഖകളിൽ ഉള്ളവർ 2,000 രൂപയും നഗരത്തിൽ ഉള്ളവർ 3,000 രൂപയും മെട്രോ നഗരങ്ങളിൽ അക്കൗണ്ടുള്ളവർ 5,000 രൂപയും മിനിമം ബാലൻസായി സൂക്ഷിക്കണമെന്നാണ് എസ്.ബി.ഐയുടെ പുതിയ നിർദേശം. 

സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങൾ അടിസ്ഥാനമാക്കി വിഭജനം നടത്താത്തതാണ് ഇത്തരത്തിലുള്ള അപാകത വരാൻ കാരണമെന്നാണ് ബാങ്കിങ് രംഗത്തുള്ളവർ പറയുന്നത്. പാലക്കാട്ടെ ഗ്രാമീണ മേഖലകളിലെ ശാഖകൾ പലതും പുതിയ വിഭജനപ്രകാരം അർധനഗരങ്ങളുടെയും നഗരങ്ങളുടെയും പരിധിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി. മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള അശാസ്ത്രീയ വിഭജനം നടക്കുന്നത്. പാലക്കാട് മേഖലയുടെ കീഴിൽ മറ്റ് അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് ശേഷം എസ്.ബി.ഐ യുടെ 51 ശാഖകളാണ് നിലവിലുള്ളത്. 

അതിൽ ഗ്രാമീണ പരിധിയിൽപ്പെട്ടിട്ടുള്ളത് അഞ്ച് ശാഖകൾ മാത്രമാണ്. അർധനഗരങ്ങളുടെ ഗണത്തിൽപ്പെട്ട 26 ശാഖകളും അർബൻ വിഭാഗത്തിൽപ്പെട്ട 20 ശാഖകളുമുണ്ട്. പുതിയ കണക്കിൽ ഷൊർണൂർ മേഖലയുടെ കീഴിൽ വരുന്ന അട്ടപ്പാടി മേഖലയെ സെമി അർബൻ കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക സാമ്പത്തിക മേഖലകളിൽ ഏറെ പിന്നിൽ നിൽക്കുന്ന ഈ മേഖല എങ്ങനെ അർധ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു എന്ന് ചോദിച്ചാൽ എസ്.ബി.ഐ അധികൃതർക്കും വലിയ ധാരണയില്ല.

ലയനം: എസ്.ബി.ടി ഉപഭോക്താക്കൾ എസ്.ബി.െഎ ശൃംഖലയിലേക്ക്
തിരുവനന്തപുരം: പഴയ എസ്.ബി.ടി ഉപഭോക്താക്കളുടെ എ.ടി.എം-ഇൻറർനെറ്റ് സേവനങ്ങൾ ശനിയാഴ്ച രാവിലെ 11.30 ഒാടെ പ്രവർത്തനക്ഷമമാകും. ലയന നടപടികൾ പൂർത്തിയാക്കുന്നതിെൻറ ഭാഗമായി വെള്ളിയാഴ്ച രാത്രി 11.15 മുതലാണ് സേവനങ്ങൾ തടസ്സപ്പെട്ടത്. ഇൻറർനെറ്റ്, മൊബൈൽ ബാങ്കിങ് സേവനങ്ങളും നിലച്ചു. എസ്.ബി.ടി അക്കൗണ്ടുകൾ എസ്.ബി.െഎ കമ്പ്യൂട്ടർ ശൃംഖലയിലേക്ക് മാറ്റുന്ന നടപടികളാണ് നടക്കുന്നത്. ഇത് പൂർത്തിയാകുന്ന മുറക്ക് പഴയ എസ്.ബി.ടി അക്കൗണ്ടുകൾക്ക്  എസ്.ബി.െഎയുടെ എല്ലാ സൗകര്യങ്ങളും ലഭ്യമാകും. മിനിമം ബാലൻസില്ലെങ്കിൽ പിഴയടക്കം എസ്.ബി.െഎയുടെ എല്ലാ വ്യവസ്ഥകളും ബാധകമാവുകയും ചെയ്യും. സംസ്ഥാന-കേന്ദ്രസർക്കാറുകളുടെയും കോർപറേറ്റുകളുടെയും അക്കൗണ്ടുകൾ വെള്ളിയാഴ്ച രാത്രി എട്ടുമുതൽ പ്രവർത്തനരഹിതമായിരുന്നു. ഒേന്നകാൽ ലക്ഷം എ.ടി.എം കാർഡുകളാണ് എസ്.ബി.ടി നൽകിയിരുന്നത്. 

 
Tags:    
News Summary - sbi sbt merger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.