സയ്യിദ് യൂസുഫുൽ ബുഖാരി വൈലത്തൂർ അന്തരിച്ചു

മലപ്പുറം: പണ്ഡിതനും കാരന്തൂര്‍ മര്‍കസ് വൈസ് പ്രസിഡന്റും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ (70) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് വൈലത്തൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വൈലത്തൂര്‍ നഴ്‌സറിപ്പടിയിലുള്ള വീട്ടുവളപ്പില്‍ നടക്കും.

എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, സുപ്രീം കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പ്രസിഡന്‍റ് തുടങ്ങി പദവികള്‍ വഹിച്ചിരുന്നു.  

സഫിയ ബീവിയാണ് ഭാര്യ. മക്കള്‍: ജലാലുദ്ദീന്‍ സഖാഫി, സക്കരിയ്യ സഖാഫി, അലി അഹ്‌സനി, ജമീല ബീവി, റംല ബീവി,  റാളിയ ബീവി. മരുമക്കള്‍: അബ്ദുസ്സലീം ഹൈദറൂസി മലപ്പുറം, സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി ചേളാരി, സിദ്ദിഖ് തങ്ങള്‍.

Tags:    
News Summary - sayyid yusuful bukhari vailathur passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.