വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: പൊലീസ് ക്രിമിനലിന്‍റെ സംരക്ഷകരാകരുത്​ ​-സതീശൻ പാച്ചേനി

പാനൂർ: പാനൂരിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പോലീസ് ക്രിമിനലിന്‍റെ സംരക്ഷകരാകരുതെന്ന്​ കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ്​​ സതീശൻ പാച്ചേനി. എസ്.എസ്.എൽ.സി മോഡൽ പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്ക് വിദ്യാർത്ഥിക്ക് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്ന സംഭവത്തിൽ പോലീസ് ക്രിമിനലിന്‍റെ സംരക്ഷകരാകുന്നത് നാടിന് അപമാനമാണ്.

സി.പി.എം പ്രവർത്തകനായ പ്രതിയെ സംരക്ഷിച്ച് കേസ് ഒതുക്കാനുള്ള പോലീസിന്‍റെ നീക്കം പ്രതിഷേധാർഹമാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.സി.പി.എമ്മിന് വേണ്ടി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുകൊണ്ട് പ്രതിക്ക് പോലീസ് സംരക്ഷണവും സഹായവും ലഭിക്കും. വിദ്യാർത്ഥിയെ മർദ്ദിച്ചതിന് കാര്യമായ പരിഗണന നൽകാതെ കേസ് ഒതുക്കി തീർക്കാൻ പോലീസിന്‍റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായത് അപലപനിയമ​ൊണന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - satheesan pacheni against police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.