മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നൽകും -ശശികുമാർ വർമ

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ പന്തളം കൊട്ടാരത്തിന്​ അധികാരമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ ആരോപണങ്ങൾക്ക് നാളെ മറുപടി നൽകുമെന്ന്​ കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ്​ ശശികുമാർ വർമ.

തന്ത്രിയുടെയും ക്ഷേ​േ​ത്രശൻമാരുടെയും അധികാരമെന്താണെന്ന്​ തന്ത്ര സമുച്ഛയത്തിലുൾപ്പെടെ പറഞ്ഞിട്ടുണ്ട്​. ഇതിൽ പുതിയതായി ഭേദഗതിയൊന്നും വന്നതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ഭക്തകളായ യുവതികളാരും വന്നിട്ടില്ലെന്നും വന്നതെല്ലാം ആർക്കോ വേണ്ടി ഡ്യൂപ്പ്​ പണി ചെയ്യുന്നവരാണെന്നും ശശികുമാർ വർമ ആരോപിച്ചു.

Tags:    
News Summary - sasikumar varma's statement against cm's alligation -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.