മോദിയുടെ കഴിവിനെ അംഗീകരിക്കുന്നു -ശശി തരൂർ

ന്യുഡൽഹി: മോദിയെ പുകഴ്ത്തി വീണ്ടും കോൺഗ്രസ്​എം.പി ശശി തരുർ രംഗത്ത്. മോദിയുടെ വ്യക്​തപരമായ കഴിവിനെ താൻ അംഗികരിക്കുന്നു. ​ക്ഷീണമില്ലാതെ യാത്രകൾ ​ചെയ്യുന്നതിനും ജോലികൾ പുർത്തിയാക്കുന്നതിനും അദ്ദേഹത്തിനു പ്രത്യേകമായ കഴിവുണ്ട്​. അദ്ദേഹത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇൗ കഴിവിനെ അംഗീകരിച്ചെ മതിയാകു ശശി തരുർ കൂട്ടി​േചർത്തു. ന്യുസ്​ 18 ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ ശശി തരുർ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ അനുകുലിക്കുന്നു. അതി​​െൻറ വിഡിയോ തെളിവുകൾ സൈന്യം പുറത്ത്​ വിടണമെന്ന് കരുതുന്നില്ല. എന്നാൽ എവിടെവെച്ചാണ്​ അക്രമം നടത്തിയതെന്ന വിവരങ്ങൾ പുറത്തു വിടുന്നതു കൊണ്ട്​ കുഴപ്പമില്ലെന്നും ശശി തരുർ പറഞ്ഞു.

 

Tags:    
News Summary - sasi tharoor praises modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.