Posted On
date_range Updated On
date_range സരിതയുടെ ഹരജി; 15 ദിവസത്തിനകം കോടതിയിൽ ഹാജരാകാൻ നിർദേശം
കൊച്ചി: സോളാർ പാനൽ വാഗ്ദാനം ചെയ്ത് വഞ്ചിച്ച സംഭവത്തിൽ തലശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സരിത എസ്. നായർക്ക് കോടതിയിൽ ഹാജരാകാൻ ഹൈകോടതി 15 ദിവസം അനുവദിച്ചു.
ഇക്കാലയളവിൽ അറസ്റ്റ് വാറന്‍റുള്ള പ്രതിയായ സരിത തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു.
ജാമ്യ ഹരജി നൽകിയാൽ അന്നുതന്നെ പരിഗണിച്ച് മജിസ്ട്രേറ്റ് കോടതി ഉചിതമായ ഉത്തരവിടണമെന്നും നിർദേശിച്ചു. ഗുരുതര ആരോഗ്യ പ്രശ്നമുള്ളതിനാൽ ചികിത്സയിലാണെന്നും പൊതുജനങ്ങൾ കൂടുന്നിടത്ത് പോകുന്നത് ഡോക്ടർമാർ വിലക്കിയിട്ടുണ്ടെന്നുമടക്കം ചൂണ്ടിക്കാട്ടി സരിത നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.