'സി.പി.എമ്മിന് തന്നെ പേടി'; പിരിവ് പാർട്ടി ഫണ്ടിെനന്നും സരിത
തിരുവനന്തപുരം: നെയ്യാറ്റിൻകരയില തൊഴിൽ തട്ടിപ്പിന് ഇരയായ യുവാവുമായുള്ള സരിതയുടേതെന്ന് കരുതുന്ന പുതിയ ശബ്ദരേഖ പുറത്ത്. സി.പി.എമ്മിന് തന്നെ പേടിയാണെന്നും പിൻവാതിൽ നിയമനം പാർട്ടി ഫണ്ടിനാണെന്നും സരിത ശബ്ദരേഖയിൽ അവകാശവാദമുന്നയിക്കുന്നുണ്ട്.
'' ഒരുവീട്ടിൽ ഒരാൾക്ക് ജോലികൊടുത്താൽ വീട്ടുകാർ മൊത്തം കൂടെനിൽക്കുമെന്ന് സി.പി.എം കരുതുന്നുണ്ട്. അതുവഴി അവർക്ക് പാർട്ടിഫണ്ട് സ്വരൂപിക്കുകയും ചെയ്യാം. എന്നെ അവർക്ക് ചെറുതായി പേടിയുണ്ട്്. അത് ഞാൻ യൂസ് ചെയ്യുകയാണ്'' -സരിത ശബ്ദരേഖയിൽ പറയുന്നു.
ആരോഗ്യകേരളം പദ്ധതിയില് നാലുപേര്ക്ക് ജോലി നല്കിയെന്ന് ഇന്നലെ പുറത്തുവന്ന ശബ്ദരേഖയിൽ സരിത പറഞ്ഞിരുന്നു. പരാതിക്കാരനായ അരുണുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. പിന്വാതില് നിയമനത്തില് ഉദ്യോഗസ്ഥര്ക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ശബ്ദരേഖയിൽ പറഞ്ഞിരുന്നു.
നാലുമാസം മുമ്പാണ് സമ്മർദങ്ങൾക്കൊടുവിൽ തൊഴില്ത്തട്ടിപ്പ് കേസില് സരിതക്കെതിരെ നെയ്യാറ്റിന്കര പൊലീസ് കേസെടുക്കുന്നത്. പരാതിക്കാര് മൊഴിയും ഈ ശബ്ദരേഖയും പൊലീസിന് കൈമാറിയിട്ടുണ്ട്. ചാനലിലുൾപ്പെടെ സരിത പ്രത്യക്ഷപ്പെട്ടിട്ടും അവരെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാൻ പോലുമോ പൊലീസ് തയാറായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.