ശബരിമല ഗസ്റ്റ് ഹൗസിലെ മുറികൾ ബുക്ക് ചെയ്ത് തട്ടിപ്പ്
പത്തനംതിട്ട: തുലാമാസ പൂജാവേളയിലേക്ക് ഓൺലൈൻ ബുക്കിങ് ആരംഭിച്ച ശബരിമല ഗസ്റ്റ് ഹൗസുകളിലെ മുറികൾ ഏറെയും ഇടനിലക്കാർ കൈക്കലാക്കി. വലിയ തുക ഈടാക്കി ആവശ്യക്കാർക്ക് മറിച്ചുനൽകുകയാണ് ലക്ഷ്യം. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ഗൂഢസംഘം ശബരിമലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരെ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ദേവസ്വം ബോർഡ് ഓൺലൈൻ ബുക്കിങ് ആരംഭിച്ചത്.
ഗസ്റ്റ് ഹൗസിലെ 400 മുറികളാണ് ദർശനത്തിന് വരുന്ന ഭക്തർക്ക് താമസിക്കാൻ നീക്കിവെച്ചിരിക്കുന്നത്. അഞ്ചു ദിവസത്തെ തുലാമാസ പൂജകൾക്കായി 17ന് ശനിയാഴ്ചയാണ് നട തുറക്കുന്നത്. ഈ സമയത്ത് മുറികൾ ആവശ്യക്കാർക്ക് ബുക്ക് ചെയ്യാൻ കഴിഞ്ഞ ഏഴു മുതലാണ് അവസരമുണ്ടായിരുന്നത്. ബുക്കിങ് ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളിൽ തന്നെ മുഴുവൻ മുറികളും ബുക്ക് ചെയ്തു.
മുറികൾ കിട്ടുന്നില്ലെന്ന് ഭക്തർ പരാതിപ്പെട്ടപ്പോൾ ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിലാണ് മുറികൾ കൂടുതലും ഇടനിലക്കാരാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് വ്യക്തമായത്. മുറി ബുക്ക് ചെയ്തവരുടെ പേര് ദർശനത്തിന് എത്തുന്നവരുടെ വെർച്വൽ ക്യൂ ബുക്കിങ് ലിസ്റ്റിൽ കാണാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകാരുടെ ഇടപെടൽ വ്യക്തമായത്. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.