കാസർകോട്: ജില്ല അനുഭവിക്കുന്ന ആരോഗ്യ മേഖലയുടെ ദയനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദയാബായി ആഗസ്റ്റ് ആറിനു സെക്രട്ടറിയേറ്റിനുമുന്നിൽ ആരംഭിക്കുന്ന അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരത്തിന്റെ ഉദ്ഘാടനം എഴുത്തുകാരി സാറാ ജോസഫ് നിർവഹിക്കും.
കേരളം കേന്ദ്രത്തിനു നൽകിയ നാലു ജില്ലകളുടെ പ്രപ്പോസലിന്റെ കൂടെ ജില്ലയുടെ പേരും ഉൾപ്പെടുത്തുക, ഉക്കിനടുക്ക മെഡിക്കൽ കോളജ്, ജില്ല ആശുപത്രി, ജനറൽ ആശുപത്രി, അമ്മയും കുഞ്ഞും ആശുപത്രി, ടാറ്റ ആശുപത്രി എന്നിവിടങ്ങളിൽ വിദഗ്ധ ചികിത്സ സംവിധാനം ഒരുക്കുക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും കിടപ്പിലായവർക്കും എല്ലാ നഗരസഭ-ഗ്രാമ പഞ്ചായത്തുകളിലും പകൽവീടുകൾ സ്ഥാപിക്കുക, എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ദയാബായി പട്ടിണി സമരം ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.