നെടുമ്പാശ്ശേരി/അമ്പലപ്പുഴ: ഒമാനിൽ 20 വർഷെത്ത ജയിൽവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ കാക്കാഴം വളഞ്ഞവഴി കിഴക്ക് വെള്ളുപറമ്പിൽ സന്തോഷ്കുമാറിന് (44) നാട്ടുകാരെയും ബന്ധുക്കളെയും കണ്ടപ്പോൾ അണപൊട്ടിയത് കണ്ണീരിനൊപ്പം സന്തോഷാശ്രുക്കളും. മോചനത്തിനും നാട്ടിലെത്തിയതിനും ൈദവത്തിന് നന്ദി പറഞ്ഞ് സന്തോഷ് ഉറ്റവരെ വാരിപ്പുണർന്നു. വീട്ടിലെത്തിയപ്പോൾ സന്തോഷിന് ഒരു ദുഃഖം മാത്രം ബാക്കിയുണ്ട്; ജയിലിലായ വിവരമറിഞ്ഞ് തളർവാതം പിടിെപട്ട് മരിച്ച മാതാവ് ഭാരതിയെക്കുറിച്ച ഒാർമ. അമ്മയുടെ ഫോട്ടോയിൽ നോക്കി സന്തോഷ് വിങ്ങിപ്പൊട്ടി. പിതാവ് തങ്കപ്പൻ നേരേത്ത മരിച്ചിരുന്നു.
44കാരനായ സന്തോഷിനൊപ്പം ജയിൽമോചിതനായ തിരുവനന്തപുരം മടവൂർ തങ്കക്കല്ല് ഷമീന മൻസിലിൽ ഷാജഹാെൻറ (50) കൂടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. കൊലക്കേസുമായി ബന്ധപ്പെട്ടാണ് 20 വർഷം മുമ്പ് സന്തോഷ് അറസ്റ്റിലാകുന്നത്. നാട്ടുകാരനായ ഹബീബ് തയ്യിലിെൻറ സഹായവും അധികാരകേന്ദ്രങ്ങളിൽ നടത്തിയ സമ്മർദവുമാണ് ജയിൽമോചനത്തിന് അവസരെമാരുക്കിയത്.
ജയിൽമോചിതനാക്കാൻ സഹായിച്ച പ്രവാസിയും പൊതുപ്രവർത്തകനുമായ ഹബീബ് തയ്യിലിനും നാട്ടുകാരും ബന്ധുക്കളും സ്വീകരണം നൽകി. ജയിൽമോചിതനാകാൻ സഹായിച്ചത് ഹബീബാണെന്നും സർക്കാർ ഒന്നും ചെയ്തില്ലെന്നും സന്തോഷ് പറഞ്ഞു. നാല് പാകിസ്താനികൾ ചേർന്ന് ഒമാനിലെ ഒരു ബാങ്ക് കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇരുവെരയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
പാകിസ്താനികളുടെ വധശിക്ഷ നേരത്തേ നടപ്പാക്കിയിരുന്നു. സന്തോഷ് ഒരു ഫ്ലവർമില്ലിലാണ് ജോലി ചെയ്തിരുന്നത്. തൊട്ടടുത്ത ഹാർഡ്വെയർഷോപ്പിലെ സെയിൽസ്മാനായിരുന്നു ഷാജഹാൻ. ഇവരുടെ കടകളുടെ സമീപത്ത് മറ്റൊരു കടയിൽ ജോലി ചെയ്തിരുന്നവരാണ് പാകിസ്താനികൾ. കടമുറിയുടെ താക്കോൽ നഷ്ടപ്പെട്ടതിനാൽ താഴ് മുറിക്കാനെന്നുപറഞ്ഞ് സന്തോഷിെൻറ സ്ഥാപനത്തിെല ഗ്യാസ് കട്ടർ പാകിസ്താനികൾ ആവശ്യപ്പെടുകയായിരുന്നു. പരിചയക്കാരായതിനാൽ ഇത് നൽകി. എന്നാൽ, അവർ ഇതുപയോഗിച്ചാണ് ബാങ്കിെൻറ താഴ് അറത്തത്. ഇത് ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് കാവൽക്കാരായ രണ്ട് ഒമാനികൾ കൊല്ലപ്പെട്ടത്.
ബാങ്ക് കൊള്ളക്ക് ഷാജഹാനും സന്തോഷും മറ്റൊരു മലയാളിയായ മാധവനും കൂട്ടുനിൽക്കുകയായിരുെന്നന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് മൂവെരയും ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.57 ഇന്ത്യക്കാരെ ഒമാൻ സർക്കാർ കഴിഞ്ഞയാഴ്ച ജയിലിൽനിന്ന് മോചിപ്പിച്ചതിലാണ് സന്തോഷും ഷാജഹാനും ഉൾപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.