ശങ്കർ റെഡ്ഡിയുടെ സ്ഥാനക്കയറ്റം: എതിർപ്പ്​ അറിയിച്ചിരുന്നെന്ന്​ ജിജി തോംസൺ

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാറി​​​െൻറ കാലത്ത്​ എ.ഡി.ജി.പിയായിരുന്ന ശങ്കര്‍ റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ എതിർത്തിരുന്നെന്ന്​ അന്നത്തെ ചീഫ്​ സെക്രട്ടറി ജിജി തോംസൺ. സ്ഥാനക്കയറ്റം ചര്‍ച്ച ചെയ്ത മന്ത്രിസഭാ യോഗത്തിലും ബന്ധപ്പെട്ട ഫയലിലും താന്‍ എതിര്‍പ്പ് അറിയിച്ചിരുന്നതാണെന്നും ജിജി തോംസണ്‍ വിജിലന്‍സിന് മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജിജി തോംസണ്‍ എന്നിവരുടെ പങ്ക്​ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

അതേസമയം ജിജി തോംസണ്‍ എതിര്‍പ്പ്​ രേഖപ്പെടുത്തിയ കുറിപ്പുകള്‍ അടക്കമുളള ഫയലുകള്‍ കാണാനില്ലെന്നും വിജിലന്‍സ് അറിയിച്ചു. സംസ്ഥാന സർക്കാറി​​െൻറ​ ശിപാർ​ശ​ കേന്ദ്രസർക്കാർ നിരസിച്ചെങ്കിലും ഇതു മറച്ചുവെച്ചാണ് ശങ്കര്‍ റെഡ്ഡി ഉള്‍പ്പെടെ നാലുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. 

ശങ്കര്‍ റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രേഖകള്‍ കാണാതായ വിവരവും പുറത്ത് വരുന്നത്. ശങ്കർ റെഡ്ഡിയുടെ നിയമനത്തിൽ ക്രമക്കേടുള്ളതായി വിജിലന്‍സ് കോടതി നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. നിയമനത്തില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ സംബന്ധിച്ച കോടതി വിധികളുടെ ലംഘനമുള്ളതായും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. നാല് ഡി.ജി.പിമാരുണ്ടായിരുന്നപ്പോള്‍ പുതുതായി നിയമിച്ച ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ദുരൂഹമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 

Tags:    
News Summary - sankar reddy's appointment as vigilanace director-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.