ശ്രീജിവിന്‍റെ മരണത്തിൽ സി.ബി.​െഎ അന്വേഷണം: ചെന്നിത്തല കേന്ദ്രത്തിന്​ കത്തയച്ചു

തിരുവന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തി​​െൻറ സഹോദരന്‍ ശ്രീജിവി​​െൻറ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പറ്റില്ലെന്ന സി.ബി.ഐ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സി.ബി.ഐയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിന് കത്ത് അയച്ചു. ശ്രീജിവി​​െൻറ മരണം അപൂര്‍വമായ സംഭവമല്ലെന്നും നിരവധി കേസുകളുടെ ജോലിഭാരം സി.ബി.ഐക്കുണ്ടെന്നും കാണിച്ചാണ് കേസന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രം സംസ്ഥാനസര്‍ക്കാറിനെ അറിയിച്ചത്. 

ശ്രീജിവി​​െൻറ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് പൊലീസ് പറയുമ്പോള്‍ പൊലീസ് ആണ് ഉത്തരവാദികളെന്ന് പൊലീസ് കംപ്ലയൻറ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിവി​​െൻറ സഹോദരന്‍ ശ്രീജിത്ത് 765 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹമനുഷ്ഠിക്കുകയാണ്. ഇതിന് അനുകൂലമായി സംസ്ഥാനത്ത് പൊതുവികാരവും രൂപപ്പെട്ടിട്ടുണ്ട്.

‘ഇത് അപൂര്‍വ കേസല്ല’ എന്ന് സി.ബി.ഐ പറയുന്നത് ശരിയല്ല. പൊലീസുകാര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സിതന്നെയാണ് അന്വേഷിക്കേണ്ടത്. അതിനാല്‍ കേസ് അന്വേഷിക്കാന്‍ സി.ബി.ഐക്ക്​ നിർദേശം നല്‍കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - SANJIV DEATH Case: Ramesh Chennithala Send Letter to Central Govt for CBI Enquiry -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.