തൃ​ക്കൈ​പ്പ​റ്റ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ മു​സ്‍ലിം​ക​ൾ ന​മ​സ്ക​രി​ക്കു​ന്നു

ക്രിസ്ത്യൻ പള്ളിയിൽ മുസ്‍ലിംകൾക്ക് നമസ്കാരം

ക​ൽ​പ​റ്റ: ഇ​സ്‍ലാം മ​ത വി​ശ്വാ​സി​ക​ൾ​ക്ക് ന​മ​സ്ക​രി​ക്കാ​ൻ ഇ​ട​മൊ​രു​ക്കി തൃ​ക്കൈ​പ്പ​റ്റ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി. ക​ഴി​ഞ്ഞ ദി​വ​സം മു​സ്‍ലിം ലീ​ഗ് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി തൃ​ക്കൈ​പ്പ​റ്റ​യി​ൽ നി​ര​വ​ധി​പേ​രാ​ണ് എ​ത്തി​യ​ത്.

ഇ​വ​ർ​ക്ക് ന​മ​സ്ക​രി​ക്കാ​നും നോ​മ്പു​തു​റ​ക്കാ​നു​മു​ള്ള സൗ​ക​ര്യ​മാ​ണ് തൃ​ക്കൈ​പ്പ​റ്റ സെ​ന്റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ​ത​ന്നെ അ​ധി​കൃ​ത​ർ ഒ​രു​ക്കി​യ​ത്.

ഭ​വ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. ഇ​തോ​ടെ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് പ്രാ​ർ​ഥ​ന​ക്ക് ഒ​രു​ക്കി​യി​രു​ന്ന സൗ​ക​ര്യ​ങ്ങ​ൾ തി​ക​യാ​തെ​യാ​യി. ആ​ളു​ക​ൾ പ്ര​യാ​സ​പ്പെ​ടു​ന്ന​ത് തി​രി​ച്ച​റി​ഞ്ഞാ​ണ് പ​ള്ളി അ​ധി​കൃ​ത​ർ പ്രാ​ർ​ഥ​ന​ക്ക് മു​സ്‍ലിം​ക​ളെ ദേ​വാ​ല​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യെ​ത്തി ന​മ​സ്ക​രി​ച്ച​ത്.

Tags:    
News Summary - Muslims pray in a Christian church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.