ടി. സിദ്ദിഖിനെതിരെ കൂക്കിവിളി; മുഖ്യമന്ത്രിയും മന്ത്രിയും മാപ്പ് പറയണമെന്ന് സണ്ണി ജോസഫ്

കണ്ണൂർ: വയനാട് ചൂരൽമല ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽദാന ചടങ്ങിൽ പ്രസംഗിക്കവേ സ്ഥലം എം.എൽ.എ കൂടിയായ ടി. സിദ്ദിഖിനെതിരെ സംഘടിതമായി ഇടതുപക്ഷ പ്രവർത്തകർ കൂക്കിവിളിച്ച നടപടി ഏറെ പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ് എം.എൽ.എ.

വയനാട് ദുരന്തം നടന്ന അന്ന് രാത്രി മുതൽ രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനത്തിനും ഉറക്ക​മൊഴിഞ്ഞു നേതൃത്വം നൽകിയ ജനപ്രതിനിധിയാണ് ടി. സിദ്ദിഖ്. പൊതുപരിപാടിയിൽ ജനപ്രതിനിധികളെ ബോധപൂർവം അധിക്ഷേപിക്കുന്ന സി.പി.എം സംസ്കാരം അവരുടെ അധപതനത്തിന്റെ തെളിവാണ്.

ഈ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അത് ആവർത്തിക്കാതിരിക്കാൻ അണികൾക്ക് നിർദേശം നൽകാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കേണ്ടതായിരുന്നു. എന്നാൽ അവരുടെ മൗനം ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾക്ക് പിന്തുണ നൽകിയതിന് തെളിവാണ്. ഈ നടപടികൾ മുഴുവൻ ജനങ്ങളും രാഷ്ട്രീയ വ്യത്യാസമില്ലാതെ വിലയിരുത്തേണ്ടതാണ്. മുഖ്യമന്ത്രിയും ചടങ്ങിൽ അധ്യക്ഷനായിരുന്ന റവന്യൂ മന്ത്രിയും പരസ്യമായി മാപ്പ് പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Tags:    
News Summary - Sunny Joseph demands apology from CM and minister on T. Siddique heckled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.