KERA

2595 ​കോടിയുടെ കേരപദ്ധതി; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്​

ആ​ല​പ്പു​ഴ: സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് ലോ​ക​ബാ​ങ്കി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന കേ​ര പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നി​ന്​ ചേ​ർ​ത്ത​ല വി.​ടി.​എം ​ഓ​ഡി​​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മ​ന്ത്രി പി.​രാ​ജീ​വ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക രം​ഗ​ത്ത് കാ​ലാ​വ​സ്ഥാ​നു​സൃ​ത​മാ​യ കൃ​ഷി രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​നു​ബ​ന്ധ കാ​ർ​ഷി​ക മേ​ഖ​ല ന​വീ​ക​ര​ണ​ത്തി​നും കൃ​ഷി വ​കു​പ്പ് ലോ​ക​ബാ​ങ്കി​ന്റെ സ​ഹാ​യ​ത്തോ​ടെ 2,595 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് ന​ട​പ്പാ​ക്കു​ക​യെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് 40 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​ക്ക്​ മാ​ത്ര​മാ​യി ലോ​ക​ബാ​ങ്കി​ന്റെ പി​ന്തു​ണ​യു​ള്ള സ​മ​ഗ്ര പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ നൂ​ത​ന കൃ​ഷി​രീ​തി​ക​ളി​ൽ നാ​ല്​ ല​ക്ഷം ക​ർ​ഷ​ക​ർ​ നേ​രി​ട്ടും 10 ല​ക്ഷം ക​ർ​ഷ​ക​ർ പ​രോ​ക്ഷ​മാ​യും ഗു​ണ​ഭോ​ക്താ​ക്ക​ളാ​വും. കാ​ലാ​വ​സ്ഥ പ്ര​തി​രോ​ധി​ത കൃ​ഷി​രീ​തി വ്യാ​പി​പ്പി​ക്കു​ക, ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ൽ സൃ​ഷ്​​ടി​ക്കു​ക, ക​ർ​ഷ​ക വ​രു​മാ​ന​ത്തി​ൽ സ്ഥി​ര​ത​യാ​ർ​ജി​ക്കു​ക, മൂ​ല്യ​വ​ർ​ധ​ന​വും വി​പ​ണ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. നെ​ൽ​കൃ​ഷി​ക്കാ​യി 336 കോ​ടി​യാ​ണ്​ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. റ​ബ​റി​ന് 225 കോ​ടി​യു​ടെ സ​ഹാ​യം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - 2595 crores Kera scheme; State-level inauguration today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.