മൂവാറ്റുപുഴ: 400 രൂപക്ക് ഓേട്ടാമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഒരുക്കി ഡിവൈ.എസ്.പി ഓഫിസിലെ സിവിൽ പൊലീസ് ഓഫിസർ ടി.എസ്. സജേഷ്. മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫിസിലെത്തുന്നവർക്ക് കൈവൃത്തിയാക്കാൻ ഓഫിസിനു മുന്നിലെ കുപ്പിയുടെ അടുത്ത് കൈയൊന്ന് നീട്ടിയാൽ മതി. കുപ്പിയിലെ സാനിറ്റൈസർ ഒഴുകിയെത്തും.
ചില്ലുകുപ്പിയും കുഞ്ഞൻ ഡി.സി മോട്ടോർ പമ്പും ഇൻഫ്രാറെഡ് സെൻസറിെൻറ ബോർഡും ട്രാൻസിസ്റ്ററും റെസിസ്റ്ററും ചെറിയ പ്ലാസ്റ്റിക് കുഴലും ഉപയോഗിച്ചാണ് സജേഷ് യന്ത്രം തയാറാക്കിയത്. ഓഫിസിലെത്തുന്നവർ നിർബന്ധമായും കൈകൾ വൃത്തിയാക്കിയിട്ടേ അകത്ത് പ്രവേശിക്കാവൂ.
സാനിറ്റൈസർ കുപ്പി ഉണ്ടായിരുന്നെങ്കിലും ഇവിടെ എത്തുന്നവർ ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇവർക്ക് ഹാൻഡ് സാനിറ്റൈസർ കാണിച്ചുകൊടുക്കേണ്ടതും കൈകഴുകുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതും സജേഷിെൻറ ചുമതലയായതിനാലാണ് സംവിധാനം ഒരുക്കിയത്. ആർക്കും എളുപ്പത്തിൽ ഒരുക്കാവുന്നതേയുള്ളൂ യന്ത്രമെന്ന് സജേഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.