കോഴിക്കോട്: ബൈക്കിലെത്തിയ പത്തോളം പേരുടെ കൊലവിളിയും ആക്രോശവും സാനിയോയുടെ ഉള്ളിൽ നീറുന്നുണ്ട് ഇപ്പോഴും. തനിക്കുണ്ടായ ക്രൂരമായ അനുഭവം മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ച് വിവരിക്കുേമ്പാഴും ഭയപ്പാടിലായിരുന്നു സാനിയോ. ഭർത്താവും സി.പി.എം ജില്ല സെക്രട്ടറി പി. മോഹനെൻറ മകനുമായ ജൂലിയസ് നികിതാസിെൻറ കൂടെ വീട്ടിലേക്ക് പോകുേമ്പാഴുണ്ടായ ദാരുണസംഭവം അവർ വിവരിക്കുന്നു:
രാവിലെ കോഴിക്കോട്ടുനിന്ന് കക്കട്ടിലിലെ വീട്ടിലേക്കു പോകുകയായിരുന്നു. കോഴിക്കോട്ടുനിന്ന് രണ്ടു സ്ത്രീകളും ഒരു യുവാവും കാറിൽ കയറിയിരുന്നു. അമ്പലക്കുളങ്ങര എത്തിയപ്പോൾ പതിനഞ്ചോളം പേർ കൊലവിളിയുമായി വാഹനം തടഞ്ഞു. ‘കൊല്ലുമെടാ’ എന്നായിരുന്നു ആക്രോശം. ഇതുകണ്ട് കാറിലുണ്ടായിരുന്ന മറ്റുള്ളവർ ഭയന്ന് കരഞ്ഞു. അപ്പോൾ അവർക്കു നേെരയായി ഭീഷണി. പിന്നീട് ജൂലിയസിനെയും തന്നെയും കാറിൽനിന്ന് വലിച്ചിറക്കി മാരകമായി ഉപദ്രവിച്ചു. മുഖത്ത് സാരമായി പരിക്കേറ്റ നികിതാസിന് മൂക്കിൽനിന്ന് രക്തസ്രാവമുണ്ടായി. എനിക്ക് നെഞ്ചിൽ ചവിട്ടേറ്റു. കാൽമുട്ടിനും പരിക്കുണ്ട്. പൊലീസ് എത്തിയപ്പോഴേക്കും ആക്രമികൾ ഓടിരക്ഷപ്പെട്ടു.
പൊലീസ് സംരക്ഷണയിൽ മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴിയിൽ നടുവണ്ണൂരിലെത്തിയപ്പോൾ പിന്തുടർന്നെത്തിയ സംഘം വീണ്ടും മർദിച്ചു. പേരാമ്പ്രയിൽനിന്ന് ആദ്യം ഒരു ബൈക്കും പിന്നീട് നിരവധി ബൈക്കുകളും പിന്തുടരുകയായിരുന്നു. തങ്ങൾ ആർ.എസ്.എസ് ആണെന്ന് അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു. കാറിനുനേരെ കല്ലേറുമുണ്ടായി. ആക്രമികെള കണ്ടാലറിയാം-സാനിയോ പറയുന്നു.
ആദ്യം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജൂലിയസ് നികിതാസിനെയും സാനിയോ മനോമിയെയും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂലിയസ് നികിതാസ് സി.പി.എം തയ്യുള്ളതിൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മകനും മരുമകൾക്കും നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് പി. മോഹനൻ പറഞ്ഞു. ആദ്യം ആക്രമിച്ചത് നാട്ടിലെ ആർ.എസ്.എസ് ക്രിമിനലുകളാണെന്ന് നികിതാസിെൻറ സഹോദരൻ ജൂലിയസ് മിർഷാദും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.