ആയഞ്ചേരി: ഇന്ത്യൻ ദേശീയപതാകയെ കളങ്കപ്പെടുത്താനുള്ള സംഘ്പരിവാർ ശക്തികളുടെ നീക്കത്തെ സർവശക്തിയുമുപയോഗിച്ച് പരാജയപ്പെടുത്തണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി ഗാന്ധിദർശൻ സമിതി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആയഞ്ചേരി ടൗണിൽ സംഘടിപ്പിച്ച 75ാം സ്വാതന്ത്ര്യദിന വാ
ർഷികാഘോഷം ഉദ്ഘാടനം ചെയ്ത് 'ഇന്ത്യൻ ദേശീയ പ്രസ്ഥാനവും ഗാന്ധിയൻ ദർശനങ്ങളും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിദർശൻ സമിതി കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ് എൻ.കെ. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി നിയോജകമണ്ഡലം രക്ഷാധികാരിയും ചരിത്രകാരനുമായ ടി.എം. മൂസ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി സുനിൽ മടപ്പള്ളി, ഗാന്ധിദർശൻ സമിതി ജില്ല പ്രസിഡന്റ് ആർ.പി. രവീന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം സി.പി. ജിനചന്ദ്രൻ, ട്രഷറർ റാഫി കായക്കൊടി, ഗാന്ധിദർശൻ കുറ്റ്യാടി നിയോജകമണ്ഡലം രക്ഷാധികാരികളായ മരിക്കാട്ടേരി ദാമോദരൻ, ഇടവത്തുകണ്ടി കുഞ്ഞിരാമൻ മാസ്റ്റർ, വി.പി. ഗീത, എം.കെ. ഭാസ്കരൻ, എം. അബ്ദുല്ല മാസ്റ്റർ, വി.പി. കുമാരൻ മാസ്റ്റർ, കണ്ണോത്ത് ദാമോദരൻ, രാമകൃഷ്ണൻ, ബി.കെ. സത്യൻ മാസ്റ്റർ, നജീബ് ചോയിക്കണ്ടി, എൻ.സി. കുമാരൻ മാസ്റ്റർ, വി.പി. കുമാരൻ മാസ്റ്റർ, രാജൻ മാസ്റ്റർ പൂത്തോളിക്കണ്ടി, സരള കോള്ളിക്കാവിൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.