ചികിത്സ പിഴവില്‍ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനി

കൃത്രിമക്കൈ ലഭിച്ചില്ല, പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വിനോദിനി

പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സപിഴവില്‍ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് ഇതുവരെ കൃത്രിമക്കൈ ലഭിച്ചില്ല. പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ കഴിയുകയാണ് ഈ വിദ്യാർഥിനി. കൃത്രിമക്കൈ വെക്കാൻ പണമില്ലാതെ വിഷമത്തിലാണ് വീട്ടുകാർ.

കുടുംബത്തിന് ആകെ ലഭിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപയാണ്. കൈ മാറ്റിവെക്കാനുള്ള സാമ്പത്തികശേഷിയില്ലെന്നും കലക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞു.

സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതിനെ തുടർന്നാണ് ഒമ്പത് വയസുകാരി വിനോദിനിക്ക് കൈക്ക് പൊട്ടലുണ്ടായത്. 2025 സെപ്റ്റംബര്‍ 24നായിരുന്നു അപകടം. അന്ന് തന്നെ ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ കാണിച്ചെങ്കിലും വലത് കൈ ഒടിഞ്ഞതിനാല്‍ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. അവിടെ നിന്ന് പ്ലാസ്റ്ററിട്ടു.

കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ച് മാറ്റേണ്ടി വന്നു.

Tags:    
News Summary - Vinodini could not go to school in the new year even after not receiving a prosthetic arm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.