പോക്സോ കേസ് പ്രതിക്ക്​ ജാമ്യക്കാരനായി സി.ഐ; വിവരം ചോർന്നതോടെ ഒഴിഞ്ഞു

പത്തനംതിട്ട: പോക്സോ കേസ് പ്രതിക്ക്​ ജാമ്യക്കാരനായി സി.ഐ. പത്തനംതിട്ട സൈബർ സെൽ സി.ഐ സുനിൽ കൃഷ്ണനാണ് പ്രതിക്ക് ജാമ്യം നിന്നത്. 13കാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ കിളിക്കൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിക്ക്​ വേണ്ടിയാണ് സുനിൽ കൃഷ്ണൻ ജാമ്യം നിന്നത്.

ഇരുവരും അയൽവാസികളാണ്. പത്തനംതിട്ട ഏനാത്ത് പൊലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന്​ ഒന്നരമാസം മുമ്പാണ് ശങ്കരൻകുട്ടിയെ അറസ്റ്റ്​ ചെയ്തത്​. അറസ്റ്റിലായതിന് ശേഷം 40 ദിവസത്തോളം ജയിലിലായിരുന്ന ശങ്കരൻകുട്ടിക്കായി കഴിഞ്ഞമാസം 30നാണ് സി.ഐ അടക്കം രണ്ടുപേർ ജാമ്യത്തിനായി കോടതിയിൽ ഹാജരായത്.

പിന്നാലെ വിവരം ചോർന്നതോടെ സുനിൽ കൃഷ്ണൻ ജാമ്യത്തിൽ നിന്ന് ഒഴിഞ്ഞു. തുടർന്ന് മറ്റൊരാൾ ജാമ്യം നിന്നു.

Tags:    
News Summary - CI helps POCSO case accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.