സന്ദീപിന്‍റെ ആഡംബര കാർ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതി സന്ദീപ് നായരുടെ ആഡംബരക്കാർ കസ്റ്റഡിയിലെടുത്തു. കാർ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിക്കും. സി.ആർ.പി.എഫ് സുരക്ഷയോടെയാണ് കാർ കൊച്ചിയിൽ എത്തിക്കുക. മഹാരാഷ്ട്ര രജിസ്ട്രേഷനിലുളള എംഎച്ച് 06 എഎസ് 6692 എന്ന മേഴ്സിഡസ് ബെൻസ് കാറാണ് പിടിച്ചെടുത്തത്. 

വൻ സുരക്ഷാ സന്നാഹത്തോടെയാണ് കാർ കൊച്ചിയിൽ എത്തിക്കുന്നത്. കാറിനകത്ത് കവറിലും മറ്റുമായി ഏറെ രേഖകളും ഉണ്ട്. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് ഇതെന്നാണ് കരുതുന്നത്. 

കാർബൺ ഡോക്ടർ  എന്ന സ്ഥാപനം തുടങ്ങിയതിന് ശേഷം സന്ദീപ് നായർ വാങ്ങിച്ച ആഡംബരക്കാറാണ് കസ്റ്റഡിയിൽ എടുത്തത്. ഈ കാർ വാങ്ങിയത് സ്വർണക്കള്ളക്കടത്തിലൂടെ നേടിയ പണം ഉപയോഗിച്ചാണെന്നാണ് കണ്ടെത്തൽ.

Latest Video:

Full View
Tags:    
News Summary - sandeep car- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.