സനൽ വധം: അന്വേഷണം തൃപ്തികരമല്ല; കുടുംബം ഹൈകോടതിയിലേക്ക്

നെയ്യാറ്റിൻകര: നെ​യ്യാ​റ്റി​ന്‍ക​ര​യി​ല്‍ യു​വാ​വി​നെ കാ​റി​ന്​ മു​ന്നി​ല്‍ ത​ള്ളി​യി​ട്ടു​ കൊ​ന്ന കേ​സ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സനലിന്‍റെ കുടുംബം ഹൈകോടതിയിലേക്ക്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നേരിട്ട് കേസ് അന്വേഷിക്കാൻ ഉത്തരവിടണമെന്ന് ഹരജിയിൽ ആവശ്യപ്പെടും. അല്ലെങ്കിൽ സി.ബി.ഐ അന്വേഷണം നടത്തണം. ജനകീയ സമിതി യോഗത്തിലാണ് ഹൈകോടതിയിൽ ഹരജി നൽകാൻ തീരുമാനിച്ചത്.

കേസ് അന്വേഷണം ചൂണ്ടിക്കാട്ടി വരുന്നയാഴ്ച ജനകീയ സമിതി ഹൈകോടതിയില്‍ ഹരജി സമർപ്പിക്കും. ഇപ്പോൾ പുരോഗമിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാൽ സഹകരിക്കില്ല. സംഭവത്തില്‍ സര്‍ക്കാറില്‍ നിന്ന് അനുകൂല നടപടിയില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം തുടങ്ങാനും ജനകീയ സമിതി തീരുമാനിച്ചിട്ടുണ്ട്.

പൊലീസി​​​​െൻറയും ൈക്രംബ്രാഞ്ചി​​​​െൻറയും അന്വേഷണത്തിൽ സംശയമുയർത്തി സനലി​​​​െൻറ ബന്ധുക്കളും ആക്​ഷൻ കമ്മിറ്റി അംഗങ്ങളും രംഗത്തെത്തി. ഡിവൈ.എസ്​.പിയെ മാത്രം പ്രതിയാക്കി മറ്റുള്ളവരെ സഹായിക്കാൻ ശ്രമം നടക്കുന്നതായാണ്​ ആക്ഷേപം. പല കൂട്ടുപ്രതികളെ കുറിച്ചും എഫ്.ഐ.ആറിൽ ഇല്ല. വേണ്ടത്ര സാക്ഷികളെയും ഉൾപ്പെടുത്തിയില്ല.

കേസ്​ കോടതിയിലെത്തുമ്പോൾ ഹരികുമാറിന് രക്ഷപ്പെടുന്നതിനുള്ള പഴുതുകളൊരുക്കിയാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ൈക്രംബ്രാഞ്ച് ശേഖരിക്കുന്ന മൊഴികളിൽ പലതും ഹരികുമാറിന് സഹായകമാകുമോ എന്ന സംശയവും ബന്ധുക്കൾ പ്രകടിപ്പിക്കുന്നു.

ബുധനാഴ്ചക്ക് ശേഷം പ്രക്ഷോഭം ശക്​തമാക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. മുഖ്യസാക്ഷിയെ ഭീഷണിപ്പെടുത്തിയിട്ടു പോലും വേണ്ടത്ര നടപടിയില്ലെന്നാണ്​ ആക്ഷേപം. ഭീഷണിമൂലം പലരും സാക്ഷി പറയാനെത്താൻ മടിക്കുമെന്നും ആശങ്കയുണ്ട്​.

Tags:    
News Summary - Sanal Murder Case Dysp Hari Kumar -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.