കണ്ണൂർ: സമസ്ത കേരള ജംയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു. പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19നാണ് മാണിയൂര്‍ ഉസ്താദിന്റെ ജനനം. പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂര്‍ അബ്ദുല്ല മൗലവിയുടെയും പുറത്തീല്‍ പുതിയകത്ത് ഹലീമയുടേയും എന്നവരുടെയും പുത്രനാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗം സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളജ് പ്രിന്‍സിപ്പാള്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
മയ്യത്ത് രാവിലെ 9 മണിക്ക് ചെറുവത്തല വീട്ടിലെത്തിക്കും. തുടർന്ന് പൊതുദർശനത്തിന് മയ്യത്ത് നമസ്കാരത്തിന് ശേഷം 3.45. മണിക്ക് വസതയിൽ കബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.