മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകാൻ സാധ്യത. അഭിപ്രായങ്ങൾ ഐക്യത്തിലെത്താൻ കഴിയാത്തതിനെ തുടർന്ന് പുതിയ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പും മുശാവറ അംഗങ്ങളുടെ പ്രഖ്യാപനവും തൽക്കാലത്തേക്ക് നീട്ടിവെച്ചു.
നിലവിലെ സാഹചര്യം പരിഗണിച്ച് ജോയിന്റ് സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്‌ലിയാർക്കാണ് ജനറൽ സെക്രട്ടറിയുടെ അധിക ചുമതല നൽകിയിട്ടുള്ളത്. അതേസമയം, സംഘടനയുടെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി വാഫി വിഷയത്തിൽ പരസ്യമായി സംസാരിച്ചതിന് ഹംസ ഫൈസി ഹൈത്തമിയെ സമസ്ത മലപ്പുറം ജില്ല മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പട്ടിക്കാട് ജാമിഅഃ നൂരിയ്യ അധ്യാപകനും മുസ്‌ലിം ലീഗ് അനുകൂലിയുമാണ് ഹംസ ഫൈസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.