പി.എം.എ സലാമിനെ മാറ്റണമെന്ന് സമസ്ത പറഞ്ഞിട്ടില്ല -സാദിഖലി തങ്ങൾ

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ഭാരവാഹികൾ ആരാകണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. അത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും സമസ്ത അക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും പറയുകയുമില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി തങ്ങൾ പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ തൽസ്ഥാനത്ത് നീക്കണമെന്ന ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പൊന്നാനിയിലും മലപ്പുറത്തും വൻ വിജയം നേടുമെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സമസ്തയുടെ പിന്തുണ തനിക്കുണ്ടെന്ന കെ.എസ് ഹംസയുടെ അവകാശവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങളുടെ മറുപടി ഇങ്ങനെയായിരുന്നു.

"പൊന്നാനിയിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരിച്ചത്. യു.ഡി.എഫാണ് സ്ഥിരം ജയിക്കാറുള്ളത്. ഇത്തവണയും അതിന് മാറ്റമുണ്ടാവില്ല. മറ്റൊരു ഘടകവും പൊന്നാനിയിൽ ഉണ്ടായിട്ടുമില്ല" -സാദിഖലി തങ്ങൾ പറഞ്ഞു. 

Tags:    
News Summary - Samasta did not say that PMA should change Salam - Sadiqali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.