നടുവണ്ണൂർ: ഈ ബാർബർ ഷോപ്പിൽ മുടിവെട്ട് വേറെ ലെവലാണ്. നടുവണ്ണൂർ പുതിയാപ്പുറത്തെ കോർഫുക്കാൻ സലൂൺ ആണ് ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള മുടിവെട്ടുമായി സലൂണുകൾക്ക് മുന്നിൽ നടക്കുന്നത്. പുതിയപ്പുറത്തെ കോർഫുക്കാൻ സലൂണിലെ അൻസാർ സർക്കാറിെൻറ എല്ലാ മാർഗനിർദേശങ്ങളും അതുപോലെ പ്രാവർത്തികമാക്കുകയാണ്.
കൂടാതെ സ്വന്തം ടിപ്സും ഉണ്ട്. മാസ്കും കൈയുറയും, തൊപ്പിയും, ഫേസ് ഷീൽഡും ഉപയോഗിച്ചാണ് അൻസാർ മുടിവെട്ടുന്നത്. മുടിവെട്ടാൻ വരുന്നവർക്ക് ഒരു കിറ്റും ഉണ്ട്. ഇതിൽ മാസ്ക്, ടവ്വൽ, ചീർപ്പ്, കത്രിക എന്നിവയാണ് ഇതിലുള്ളത്. മുടി വെട്ടാൻ വരുന്നവർക്ക് ഓരോരുത്തർക്കും ഈ കിറ്റ് നൽകും. മുടി വെട്ടിക്കഴിഞ്ഞാൽ ഇത് അവരവർക്ക് വീട്ടിൽ കൊണ്ടുപോകാം. ഈ സ്പെഷൽ കിറ്റിന് 50 രൂപയാണ് അൻസാർ ഈടാക്കുന്നത്. മുടി വെട്ടാനായി ഒരാളെ മാത്രം സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകി കടയിലേക്ക് പ്രവേശിപ്പിക്കും. സംഗതി ഹിറ്റായെന്നാണ് ഇവിടത്തെ തിരക്ക് കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.