മലപ്പുറം: കോഴിക്കോട് നടക്കുന്ന ബൈക്ക് റേസിന്റെ ഉദ്ഘാടകനായി ബോളിവുഡ് താരം സൽമാൻ ഖാനെത്തുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ. വളരെ വ്യത്യസ്തമായൊരു റേസായിരിക്കും അത്. മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന മത്സരമാണ് കോഴിക്കോട് സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പൂക്കോട്ടൂരിലെ മഡ് റേസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും നവംബറിൽ കേരളത്തിലേക്കില്ലെന്ന റിപ്പോർട്ടിനു പിന്നാലെ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ.
ലോകചാമ്പ്യന്മാരായ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ സ്പോൺസറുടെ നേതൃത്വത്തിൽ നന്നായി ശ്രമിച്ചുവെന്നും, സ്റ്റേഡിയം അനുമതിയുമായി ബന്ധപ്പെട്ട് ചെറിയ കടമ്പയാണ് മുന്നിലെന്നും അത് മറികടന്ന് മത്സരം സംഘടിപ്പിക്കാൻ കഴിയുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വേദിയായ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റിയിലെ സർട്ടിഫിക്കറ്റ് ഫിഫക്ക് നൽകേണ്ടിയിരുന്നു. എന്നാൽ, അത് നൽകാൻ വൈകിയത് അംഗീകാരത്തിന് തിരിച്ചടിയായി -മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അത് നൽകിയെന്നും നവംബറിൽ തന്നെ ടീമിനെ കേരളത്തിൽ എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.