സർക്കാർ ജീവനക്കാർക്ക്​ ശമ്പളവിതരണം തുടങ്ങി; പ്രതിദിനം 50,000 രൂപ മാത്രം പിൻവലിക്കാം

തിരുവനന്തപുരം: മൂന്നു​ദിവസം വൈകി സർക്കാർ ജീവനക്കാർക്ക്​ ശമ്പളവിതരണം തുടങ്ങി. പക്ഷേ പ്രതിദിനം 50,000 രൂപയേ ട്രഷറി അക്കൗണ്ടിൽ നിന്ന്​ പിൻവലിക്കാനാകൂ. ഇതാദ്യമായാണ് ശമ്പളം പിൻവലിക്കലിന്​ പരിധി ഏർപ്പെടുത്തുന്നത്​. ഒന്നിച്ച്​ പണം പിൻവലിക്കുമ്പോഴുള്ള ട്രഷറിയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന്​ വേണ്ടിയാണ്​ പരിധി നിശ്ചയിച്ചതെന്നും ഇത്​ സാധാരണ ബാങ്കുകളെല്ലാം ​ചെയ്യുന്നതാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിക്കുന്നു.

ആദ്യ പ്രവൃത്തി ദിവസത്തിൽ കിട്ടേണ്ട സെക്രട്ടേറിയറ്റ്​​, പൊലീസ്, ജുഡീഷ്യറി, ജയിൽ, റവന്യൂ അടക്കം 1.75 ലക്ഷം ജീവനക്കാർക്കാണ്​ തിങ്കളാഴ്ച ശമ്പളമെത്തിത്തുടങ്ങിയത്​.
രണ്ടാം പ്രവൃത്തി ദിവസത്തിലെ ശമ്പളക്കാരായ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിലായി രണ്ടു​ ലക്ഷത്തോളം പേർക്കുള്ള വിതരണം​ ചൊവ്വാഴ്ചയാകും.

മൂന്നാം പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ശമ്പളമെത്തേണ്ട കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളിൽ ​മൂന്നു​ ദിവസം കഴിയും.

അതേസമയം, ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച്​ സെക്രട്ടേറിയറ്റ്​ ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിനു​ മുന്നിൽ നിരാഹാര സമരമാരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Salary distribution to government employees has started with limit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.