തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പരി ഷ്കരിക്കാൻ 11ാം ശമ്പള കമീഷനെ നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മുൻ കേന്ദ്ര ഷി പ്പിങ് മന്ത്രാലയം സെക്രട്ടറിയായിരുന്ന കെ. മോഹൻദാസ് ആണ് കമീഷൻ ചെയർമാൻ. അഡ്വ. അ ശോക് മാമ്മൻ ചെറിയാൻ, പ്രഫ. എം.കെ. സുകുമാരൻ നായർ (കുസാറ്റ് സെൻറർ േഫാർ ബജറ്ററി സ്റ്റഡീസ് ഒാണററി ഡയറക്ടർ) എന്നിവരാണ് അംഗങ്ങൾ.
ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. യഥാസമയം തന്നെ ശമ്പളകമീഷനെ നിയമിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. പത്താം ശമ്പള കമീഷൻ പ്രാബല്യത്തിൽ വന്നിട്ട് കഴിഞ്ഞ ജൂണിൽ അഞ്ച് വർഷം പൂർത്തിയായിരുന്നു. കേരള കേഡറിലെ െഎ.എ.എസ് ഉദ്യോഗസ്ഥനായ കെ. മോഹൻദാസ് മുൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.
ശമ്പള കമീഷനിൽ ജീവനക്കാരെ നിയമിക്കുകയും ഒാഫിസ് സംവിധാനം ഒരുക്കുകയും പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കുകയും ചെയ്തശേഷമാകും പ്രവർത്തനം ഉൗർജിതമാവുക. ജീവനക്കാരും പെൻഷൻകാരും മറ്റ് ബന്ധപ്പെട്ടവരുമായി കമീഷൻ ചർച്ച നടത്തിയശേഷമാകും റിപ്പോർട്ടിന് അന്തിമരൂപം നൽകുക. അടുത്ത നിയമസഭ പൊതുതെരഞ്ഞെടുപ്പിന് മുമ്പാകും റിപ്പോർട്ട് നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.