ഉത്തരവിന് പിന്നാലെ സക്കീര്‍ഹുസൈന്‍ ഏരിയ കമ്മിറ്റി ഓഫിസില്‍; കളമശ്ശേരിയില്‍ ഉദ്വേഗ നിമിഷങ്ങള്‍

കളമശ്ശേരി: അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്ന ഹൈകോടതി ഉത്തരവിന് പിന്നാലെ സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ഹുസൈന്‍ ഏരിയ കമ്മിറ്റി ഓഫിസില്‍ എത്തിയത് മണിക്കൂറോളം പ്രദേശത്തെ ഉദ്വേഗത്തിലാക്കി. സക്കീറിനെ അറസ്റ്റ് ചെയ്തേക്കുമെന്ന പ്രചാരണം ഉണ്ടായതോടെ പ്രവര്‍ത്തകര്‍ ഓഫിസ് പരിസരത്തേക്ക് ഒഴുകിയത്തെി. രണ്ടാഴ്ചയോളമായി ഒളിവില്‍ കഴിയുന്ന സക്കീര്‍ വിധി പുറത്തു വന്നതിനു പിന്നാലെ മൂന്ന് മണിയോടെയാണ് നഗരസഭ കൗണ്‍സിലര്‍ പി.എം. സാദിഖിനൊപ്പം കളമശ്ശേരി മാര്‍ക്കറ്റിന് സമീപം കാറില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് പാര്‍ട്ടി ഓഫിസിലേക്ക് കയറി.

പാര്‍ട്ടി ഓഫിസ് പരിസരത്ത് സ്പെഷല്‍ ബ്രാഞ്ച് പൊലീസിന്‍െറ സാന്നിധ്യം കൂടിയായതോടെ പലരും അറസ്റ്റ് ഉറപ്പിച്ചു. മാധ്യമപ്രവര്‍ത്തകരും ഓഫിസിനടുത്ത് നിലയുറപ്പിച്ചു. ഇതിനിടെ പ്രധാന പ്രവര്‍ത്തകരും നേതാക്കളും ഓഫിസനകത്തേക്ക് കയറിയിറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍, സക്കീര്‍ഹുസൈന്‍ ചാനലുകളില്‍ മുഖം കാണിക്കാനോ, പുറത്തിറങ്ങാനോ തുനിഞ്ഞില്ല. ഇതോടെ ആകാംക്ഷയും ഏറി. കീഴടങ്ങാനാണ് ഉത്തരവെന്നതിനാല്‍ അറസ്റ്റ് ഉണ്ടാകില്ളെന്ന സൂചന എത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന കുറേ പേര്‍ മടങ്ങി.

വൈകുന്നേരം ആറരയോടെ ഏരിയ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ടി.കെ. മോഹനന്‍ ഓഫിസിലത്തെി. തുടര്‍ന്ന് അടിയന്തര യോഗം ചേര്‍ന്നു. പിന്നാലെ പുറത്തുവന്ന മോഹനന്‍ സക്കീര്‍ഹുസൈന്‍ പാര്‍ട്ടി ഓഫിസിനകത്തുണ്ടെന്ന് സ്ഥിരീകരിക്കുകയും തിങ്കളാഴ്ച കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു.

Tags:    
News Summary - sakeer hussain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.